ഹൈദരാബാദ്: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കാനിരിക്കെ കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നമാണ് യഥാർത്ഥ്യമാകാൻ പോകുന്നതെന്ന് ബി.ആർ.എസ് എം.എൽ.സിയും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.സി.ആറിന്റെ മകളുമായ കൽവകുണ്ട്ല കവിത.
എക്‌സിൽ എഴുതിയ പോസ്റ്റിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാൻ പോകുന്നതിൽ തന്റെ സന്തോഷം കവിത അറിയിച്ചത്.
‘ശ്രീ സീതാരാമചന്ദ്രസ്വാമിയുടെ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാനിരിക്കുന്ന, കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ശുഭമുഹൂർത്തത്തെ രാജ്യത്തിനൊപ്പം തെലങ്കാനയും സ്വാഗതം ചെയ്യുന്നു,’ കവിത എക്സിൽ പോസ്റ്റ് ചെയ്തു.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ വീഡിയോയും കവിത എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
శుభ పరిణామం..
అయోధ్యలో శ్రీ సీతారామ చంద్ర స్వామి వారి ప్రతిష్ట,
కోట్లాది హిందువుల కల నిజం కాబోతున్న శుభ సమయంలో…
తెలంగాణతో పాటు దేశ ప్రజలందరూ స్వాగతించాల్సిన శుభ ఘడియలు..జై సీతారామ్ pic.twitter.com/qzH7M32cQJ
— Kavitha Kalvakuntla (@RaoKavitha) December 10, 2023
അടുത്ത മാസമാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്നത്.
എല്ലാ വിഭാഗത്തിലെയും 4,000 പുരോഹിതന്മാരെയാണ് ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്ന ആയിരക്കണക്കിന് ഭക്തന്മാരെ പാർപ്പിക്കാൻ നിരവധി സിറ്റികളാണ് അയോധ്യയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ദൽഹി എക്സൈസ് തട്ടിപ്പ് കേസിൽ മാർച്ചിൽ മൂന്ന് തവണ ഇ.ഡിക്ക് മുമ്പിൽ ഹാജരായ കവിതയെ സെപ്തംബറിലും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ച നോട്ടീസ് ടി.വി സീരിയൽ പോലെയാണെന്നും അതിനെ മോദി നോട്ടീസ് ആയിട്ടാണ് കാണുന്നതെന്നും കവിത പറഞ്ഞിരുന്നു.
Content Highlight: ‘Dream come true for Hindus’: BRS leader Kavitha praises Ram Temple in Ayodhya