ന്യൂദല്‍ഹി: കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ ലഘൂകരിക്കുന്നത് വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍.
ലോക് ഡൗണ്‍ പിന്‍വലിച്ച ശേഷം സാധാരണഗതിയിലേക്ക് ജനജീവിതവും പ്രവര്‍ത്തനവും വരുമ്പോള്‍ കൊവിഡിന്റെ പുതിയ ക്ലസ്റ്ററുകളും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് എതിരായുള്ള പ്രതിരോധത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് 19,984 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
1300 ലേറെ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 50 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.