ഒരു ക്രോം മെന്റല്‍ മാത്രമല്ല പ്രശ്‌നം, മലയാളി ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെ കുറിച്ച് മൂന്ന് കാര്യങ്ങള്‍
അന്ന കീർത്തി ജോർജ്

ലോകം മുഴുവന്‍ നേരത്തെ തന്നെ ആരംഭിച്ച ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സ് അല്ലെങ്കില്‍ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ ട്രെന്റ് അടുത്ത കാലത്താണ് കേരളത്തില്‍ സജീവമാകുന്നത്. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍, വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍, ട്രാവല്‍ വീഡിയോസ്, കുക്കിംഗ് വീഡിയോസ്, ഫിലിം റിവ്യൂസ്, എഡ്യുക്കേഷണല്‍ വീഡിയോസ്, സയന്‍സ് എക്സ്പിരിമെന്റ് വീഡിയോസ്, പ്രാങ്ക് വീഡിയോസ്, റിയാക്ഷന്‍ വീഡിയോസ് എന്നു തുടങ്ങി ഏത് ഴോണറിലുമുള്ള കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ ഇന്ന് കേരളത്തിലുണ്ട്.

ഇതുവരെ പറഞ്ഞ കാര്യങ്ങളിലൊന്നും വലിയ പുതുമയില്ല, ഇനി പറയാന്‍ പോകുന്ന കാര്യങ്ങളിലും ഒരു പുതുമയില്ല. പക്ഷെ നാളുകളായി സമൂഹത്തില്‍ ഏറെ അപകടകരമായി വളര്‍ന്നുവരുന്ന ഒരു ട്രെന്റ് അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നത് കാണുന്നതു കൊണ്ട് വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരികയാണ്.

ഡോ.ക്രോം മെന്റല്‍ എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവെന്‍സര്‍ അയാളുടെ പേജിലും അനോണിമസ് മല്ലു എന്ന മറ്റൊരു പേജിലും ഷെയര്‍ ചെയ്യുന്ന കണ്ടന്റുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രിയ എന്ന പെണ്‍കുട്ടി രംഗത്തുവന്നതും അതേ തുടര്‍ന്ന് ഇപ്പോഴും തുടരുന്ന വാഗ്വാദങ്ങളും മിക്കവരും ശ്രദ്ധിച്ചു കാണും. ഡോ. ക്രോം മെന്റലിന്റെ കണ്ടന്റിലെയും ശ്രിയയെ വെല്ലുവിളിച്ചെത്തിയ അയാളുടെ ലൈവ് വീഡിയോയിലെയും സ്ത്രീവിരുദ്ധതയും ആക്ഷേപവും ശ്രിയക്കെതിരെ ക്രോം മെന്റല്‍ ഫാന്‍സ് നടത്തുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളും ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ, സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഇന്‍ഫ്ളുവേഴ്സിന്റെ വരവോടെ കേരളത്തില്‍ കാണുന്ന മൂന്ന് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്, ആഘോഷിക്കപ്പെടുന്ന കണ്ടന്റുകളുടെ പൊതുസ്വഭാവം, അവക്ക് ലഭിക്കുന്ന ഫാന്‍സ് അഥവാ ഫോളോവേഴ്‌സ്, കണ്ടന്റിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരോട് ഈ ഇന്‍ഫ്‌ളുവെന്‍സേഴ്‌സും ഫാന്‍സും നടത്തുന്ന പ്രതികരണങ്ങള്‍ എന്നിവയാണവ.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.