Obituary
നീലം ശര്‍മ്മ അന്തരിച്ചു; വിടവാങ്ങുന്നത് ദൂരദര്‍ശന്റെ സ്ഥാപക അവതാരക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 17, 03:07 pm
Saturday, 17th August 2019, 8:37 pm

ന്യൂദല്‍ഹി: ദൂരദര്‍ശന്റെ സ്ഥാപക അവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാര്‍ത്ത അവതാരകയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അവതാരകയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ ‘തേജസ്വിനി’, ‘ബഡി ചര്‍ച്ച’ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.


2018ല്‍ നാരി ശക്തി പുരസ്‌കാരവും നീലം ശര്‍മയെ തേടിയെത്തി. നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്‍ശന്‍ അനുശോചിച്ചു. ദല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

WATCH THIS VIDEO: