തന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനദിയുടെ ഡബ്ബിങ്ങിനായി ഉറക്കമിളച്ച് ദുല്‍ഖര്‍ സല്മാന്. താരം തന്നെയാണ് ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരീക്ഷക്ക് പോലും താന്‍ ഇത്രയും കഷ്ടപ്പെട്ടിട്ടില്ല എന്നാണ് ചിത്രത്തിനൊപ്പം ദുല്‍ഖര്‍ കുറിച്ചത്.
ഓക്കെ കണ്മണി എന്ന തമിഴ് ചിത്രത്തിലും സ്വയം തന്നെയാണ് ദുല്‍ഖര്‍ ഡബ്ബ് ചെയ്തത്. താരത്തെ അഭിനന്ദിച്ച് നിരവധി ആരാധരും കമന്റിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
തമിഴിലും തെലുങ്കിലുമായാണ് മഹാനദി പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് മഹാനദി ഒരുങ്ങുന്നത്. ജമിനി ഗണേഷന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍. കീര്‍ത്തി സുരേഷും സാമന്തയുമാണ് നായികമാര്‍.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് പദ്ധതിയിടുന്നത്.