ന്യൂദല്‍ഹി: ബി.ജെ.പിയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തിന് കത്തയച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പി നടത്തുന്ന തെറ്റായ നടപടികളെ മോഹന്‍ ഭാഗവത് പിന്തുണക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് കത്തയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി മുന്‍കാലങ്ങളിലായി നടത്തിയ തെറ്റായ പ്രവര്‍ത്തികളെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ചോദിച്ച കെജ്‌രിവാള്‍ ദല്‍ഹിയില്‍ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം വിതരണം ചെയ്യുന്നുണ്ടെന്ന കാര്യത്തെ അംഗീകരിക്കുന്നുണ്ടോയെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ആര്‍.എസ്.എസിനുവേണ്ടി വോട്ട് തേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ഇത് സത്യമാണോയെന്നും തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായം പറയണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പണം കൊടുത്ത് വോട്ട് വാങ്ങുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശരിയാണെന്ന് ആര്‍.എസ്.എസ് കരുതുന്നുണ്ടോയെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു.
പിന്നാലെ കെജ് രിവാളിന്റെ കത്തിന് ബി.ജെ.പി മറുപടി കത്തയക്കുകയും ചെയ്തിട്ടുണ്ട്.
കെജ്‌രിവാള്‍ നുണ പറയുന്നത് നിര്‍ത്തണമെന്നും പുതുവര്‍ഷത്തില്‍ കെജ്‌രിവാള്‍ നുണ പറയുന്നത് നിര്‍ത്തുമെന്നാണ് ദല്‍ഹിയിലെ ജനങ്ങള്‍ കരുതുന്നതെന്നും ബി.ജെ.പി കത്തില്‍ പറയുന്നു.
ദേശവിരുദ്ധ ശക്തികളില്‍ നിന്ന് കെജ്‌രിവാള്‍ പണം വാങ്ങുന്നത് നിര്‍ത്തണമെന്നും ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കരുതെന്നുമാണ് ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് അയച്ച കത്തില്‍ പറയുന്നത്.
ഈ വര്‍ഷം ഫെബ്രുവരിക്ക് മുമ്പ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയും ആം ആദ്മിയും തമ്മിലുള്ള പോര് ശക്തമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Does BJP support wrongdoings; Arvind Kejriwal has sent a letter to the RSS chief