ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിംഗ് മാളിലെത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. മാസ്‌ക് വെക്കാന്‍ ഷോപ്പിംഗ് മാളിലെ മാനേജര്‍ പറഞ്ഞിട്ടും അങ്ങനെ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
മാസ്‌ക് വെക്കാന്‍ കടയുടെ മാനേജര്‍ നിര്‍ബന്ധിച്ചെങ്കിലും മണ്ടന്‍ നിയമമാണെന്നായിരുന്നു ഡോക്ടറുടെ വാദം. കടയിലെ മാനേജരുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോ. ശ്രിനിവാസ് കാക്കിലായയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പാന്‍ഡമിക് ആക്ടിന്റെ കീഴിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടറുടെ പ്രവൃത്തി തന്റെയും കടയിലെ ജീവനക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തിയെന്നും മാനേജര്‍ പരാതിയില്‍ പറയുന്നു.
തന്റെ രോഗികളെ ചികിത്സിക്കുന്നതും മാസ്‌ക് വെക്കാതെയാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും അദ്ദേഹം പരാതയില്‍ പറഞ്ഞു.
ഷോപ്പിംഗ് മാളിലെ ബില്ലിംഗ് സെക്ഷനില്‍ വെച്ചാണ് മാസ്‌ക് ധരിക്കാന്‍ മറ്റൊരു കസ്റ്റമര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. അത് അദ്ദേഹം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ മാനേജര്‍ ഇടപെടുന്നത്.
തനിക്ക് നേരത്തെ കൊവിഡ് വന്നതാണെന്നും അതുകൊണ്ട് ഇനി പേടിക്കാനില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം. എന്നാല്‍ നിങ്ങള്‍ കാണിക്കുന്നത് മണ്ടത്തരമാണെന്ന് മാനേജര്‍ പറഞ്ഞപ്പോഴായിരുന്നു മാസ്‌ക് വെക്കുന്നത് തന്നെ മണ്ടത്തരമാണെന്ന് ഡോക്ടര്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക