Entertainment
തീർന്നു പോവരുതേയെന്ന് ആഗ്രഹിച്ച് കണ്ട ലാലേട്ടന്റെ ആ ചിത്രം ഫ്ലോപ്പായപ്പോൾ എനിക്കത് വലിയ ഷോക്കായി: വിപിൻ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 11, 11:02 am
Thursday, 11th July 2024, 4:32 pm

ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളും കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം ഈയിടെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ഒരു കോമഡി ഴോണറിലാണ് ഒരുക്കിയത്.

ചിത്രത്തില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ് തുടങ്ങിയ മലയാളത്തിലെ വലിയൊരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം വലിയ കളക്ഷനുമായി തിയേറ്ററിൽ മുന്നേറുകയാണ്.

കണ്ടപ്പോൾ തീർന്ന് പോവരുതെന്ന് തോന്നിയ സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകൻ വിപിൻ ദാസ്. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാക്കകുയിൽ എന്ന ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ തീർന്ന് പോവരുതെന്ന് തോന്നിയിരുന്നുവെന്നും വിപിൻ ദാസ് പറയുന്നു.

എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടെന്നും തനിക്കതൊരു ഷോക്ക് ആയിരുന്നുവെന്നും വിപിൻ ദാസ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാക്കകുയിൽ കണ്ടപ്പോൾ ഈ സിനിമ തീർന്ന് പോവരുതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാക്കകുയിൽ തിയേറ്ററിൽ വലിയ വിജയമൊന്നും ആയിട്ടില്ല. ഞാൻ ഫസ്റ്റ് ഡേ കാണുമ്പോൾ തന്നെ ആ ചിത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അത് തീർന്ന് പോവരുതേ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു

ഞാൻ അങ്ങനെ നല്ല സിനിമായെന്ന് പറഞ്ഞു ഒരുപാട് സന്തോഷത്തോടെ തിയേറ്ററിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ പടം ബോക്സ്‌ ഓഫീസിൽ പരാജയമായി പോയി. എനിക്കത് ഒരു ഷോക്കായിരുന്നു. കാരണം എനിക്കത്രയും ആഗ്രഹമുണ്ടായിരുന്നു ആ സിനിമ തുടർച്ചയായി കണ്ടുകൊണ്ടിരിക്കാൻ,’വിപിൻ ദാസ് പറയുന്നു.

Content Highlight: Director Vipin Das Talk About Kakkakuyil Movie