ഷാജിയുടെ കഥാപാത്രം അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന് ചോദിച്ചവരും ഉണ്ട് ; കളയെ കുറിച്ച് സംവിധായകന്‍
Malayalam Cinema
ഷാജിയുടെ കഥാപാത്രം അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന് ചോദിച്ചവരും ഉണ്ട് ; കളയെ കുറിച്ച് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th May 2021, 10:55 am

ഒ.ടി.ടി റിലീസിന് ശേഷം വീണ്ടും ചര്‍ച്ചകളിലേക്ക് എത്തുകയാണ് കള. രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയായിരുന്നു മനസിലെന്നും രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് സിനിമയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും പറയുകയാണ് സംവിധായകന്‍ രോഹിത് വി.എസ്

”അഞ്ച് വര്‍ഷം മുന്‍പ് എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആശയമാണ് കള പോലുള്ള ഒരു സിനിമ ചെയ്യണമെന്നത്. പൂര്‍ണമായും ഫ്ളിപ്പ് ആകുന്ന ഒരു കഥ. പക്ഷേ അതെവിടെ എങ്ങിനെ ചെയ്യണമെന്ന് അന്ന് ധാരണയില്ലായിരുന്നു. ഇപ്പോഴാണ് അതിന് സമയമായത്.

ഈ കഥ ടൊവിനോ തോമസ് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് സുമേഷ് മൂറിനെ കണ്ടു പിടിച്ച് അദ്ദേഹത്തോട് കഥ പറഞ്ഞു. അങ്ങനെ പെട്ടന്ന് സംഭവിച്ച ഒരു സിനിമയാണ്,” മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

രണ്ട് ശരികള്‍ തമ്മിലുള്ള യുദ്ധമാണ്. രണ്ടുപേരും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് അതില്‍ ചോരയൊഴുകും. ഇന്ററാക്ടീവ് സിനിമയുടെ ഫോര്‍മാറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരാളാണ് നല്ലത് എന്ന് നമ്മള്‍ പറയുന്നില്ല. അവിടെ കൃത്യമായ ഓപ്ഷന്‍സ് വെച്ചിട്ടുണ്ട്.

സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ മൂറിന്റെ കഥാപാത്രത്തിന് ഒപ്പമാണ്. അയാളാണ് ശരി. പ്രേക്ഷകരും അയാള്‍ക്കൊപ്പമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സിനിമ തീയേറ്റര്‍ റിലീസ് ചെയ്തു കഴിഞ്ഞ സമയത്ത് എന്നോട് ചിലര്‍ ചോദിച്ചു, ഷാജി അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ, ഒരു പട്ടിയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതാണല്ലോ എന്ന്?. അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്.” ഒരാളുടെ ചിന്ത മോശമെന്ന് പറയുകയല്ല.

ചിലയാള്‍ക്ക് ജയിക്കുന്ന ആളുടെ കൂടെ നില്‍ക്കാനുള്ള ത്വര കൂടും. അതുകൊണ്ട് തന്നെ ഒരു ബാലന്‍സിങ്ങിന് ശ്രമിച്ചിരുന്നു. ഇതൊരു അടിപ്പടമല്ല. കോണ്‍ഫ്‌ളിക്ടിനെ ആക്ഷന്‍ രൂപേണ കാണിക്കുകയായിരുന്നു,’ രോഹിത് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: Director Rohit Vs about kala Movie and Tovinos Character