മോഹന്‍ ലാല്‍ അഭിനയിച്ച രണ്ട് സിനിമകള്‍ തനിക്ക് ചെയ്യണമെന്ന് തോന്നിയിരുന്നെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റുമായിരുന്നു ആ ചിത്രങ്ങളെന്നും പ്രിയന്‍ പറയുന്നു.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, മോഹന്‍ലാലിനെ നായകനാക്കി മറ്റ് സംവിധായകര്‍ ചെയ്ത ഏതെങ്കിലും സിനിമകള്‍ ചെയ്താല്‍ കൊള്ളാമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രിയദര്‍ശന്റെ മറുപടി.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും തന്റെ രീതിയ്ക്ക് ചേരുന്നതാണെന്നും ഇന്നും പലരും സംസാരിക്കുമ്പോള്‍ നാടോടിക്കാറ്റ് തന്റെ സിനിമയാണ് എന്ന നിലയില്‍ പറയാറുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
‘അതുപോലെ തന്നെ ഞാന്‍ ചെയ്ത വെള്ളാനകളുടെ നാട് സത്യന്‍ അന്തിക്കാട് ചെയ്തതാണെന്ന് കരുതുന്നവരുമുണ്ട്. നാടോടിക്കാറ്റില്‍ ക്ലൈമാക്‌സിലെ സ്ലാപ്പ്സ്റ്റിക് സംഘട്ടനം സാധാരണയായി എന്റെ സിനിമയില്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് അത്തരം തോന്നലുകളുണ്ടായത്’ ,പ്രിയന്‍ പറയുന്നു.
ലാലിനും തനിക്കുമിടയില്‍ ഭയങ്കരമായി ആലോചിച്ച് ഇന്നുവരെ ഒരു സിനിമയും രൂപംകൊണ്ടിട്ടില്ലെന്നും സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഒരു ആശയം പങ്കുവെക്കുകയും അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
നമ്മുടെ കാലം കഴിഞ്ഞാലും നമ്മളെ ഓര്‍ക്കാന്‍ പാകത്തിലുള്ള ചില സിനിമകള്‍ ഇവിടെ ബാക്കിയാകണം. അതില്‍ കുഞ്ഞാലിമരയ്ക്കാരും കാലാപാനിയുമെല്ലാം ഉള്‍പ്പെടുമെന്നും അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.