കൊച്ചി:സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ആക്രമിക്കപ്പെട്ട നടി അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ നടി അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഈ പരാമര്‍ശത്തെ പിന്തുണച്ചാണ് ഒമര്‍ ലുലു ഇപ്പോള്‍ രംഗത്ത് എത്തിയത്. ഇടവേള ബാബുച്ചേട്ടന്‍ പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്, ‘മരിച്ചു പോയവരോ സംഘടനയില്‍ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാന്‍ കഴിയില്ലാ എന്നത്’ എന്നായിരുന്നു ഒമറിന്റെ പരാമര്‍ശം.
അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയില്‍ തന്നെ ഒരുപാട് നടീ നടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്? പിന്നെ ഇന്റര്‍വ്യൂ കണ്ടാല്‍ വ്യക്തമാകും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചതെന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ലെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
ഇടവേള ബാബുവിന്റെ പതികരണത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.
ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ താരസംഘടനയായ അമ്മ പ്രതികരിക്കാത്തതിനെതിരെ പരസ്യമായി നടിമാരായ രേവതിയും പത്മപ്രിയയും രംഗത്ത് എത്തുകയും നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
ഇന്നാണ് വിവാദമായ ഇന്റ്‌റര്‍വ്യൂ കണ്ടത് . ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയില്‍ വെച്ചാണ് പരിച്ചയപ്പെടുന്നത് . വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം, പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. ‘ മരിച്ചു പോയവരും സംഘടനയില്‍ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാന്‍ കഴിയില്ലാ എന്നത്’. അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയില്‍ തന്നെ ഒരുപാട് നടീ നടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്, പിന്നെ ഇന്റര്‍വ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചത് എന്ന്ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക