ചുരുങ്ങിയ സിനിമകള്‍ കൊണ്ട് സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം എന്നീ 4 സിനിമകളിലൂടെ സ്വന്തമായി ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് തന്നെ ലോകേഷ് ആരംഭിച്ചു. ലോകേഷ് കനകരാജിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച നിരവധി താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് വന്നിരുന്നു.
വിജയുമൊത്തുള്ള അടുത്ത ചിത്രമായ ലിയോയുടെ സെറ്റില്‍ വെച്ചായിരുന്നു ലോകേഷിന്റെ പിറന്നാള്‍ കേക്കുമുറിച്ചത്. കശ്മീരില്‍ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പിറന്നാളിന് ആശംസയറിയച്ചവര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ലോകേഷ്. ട്വിറ്ററിലൂടെയാണ് ജന്മദിനാശംസകള്‍ നേര്‍ന്ന ആരാധകരോടും സിനിമാ പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി പറഞ്ഞത്.
ആരാധകരുടെ സ്‌നേഹം തന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളയാളായി മാറ്റുന്നുവെന്നും മികച്ച സിനിമകള്‍ നല്‍കുന്നതിനായി താന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിലുള്ളത്.
”ഒരു നന്ദി കൊണ്ട് ഒന്നുമാകില്ല. എന്നാലും എല്ലാ ഹൃദ്യമായ ആശംസകള്‍ക്കും മാഷപ്പുകള്‍ക്കും വീഡിയോകള്‍ക്കും നന്ദി. ഇത് എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു. മികച്ച സിനിമകള്‍ നല്‍കുന്നതിനായി പൂര്‍ണ മനസോടെ ഞാന്‍ ശ്രമിക്കും. എല്ലാവര്‍ക്കും നന്ദി, ഒത്തിരി സ്‌നേഹം”, ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു.
Thank You wouldn’t be suffice, still a billion Thanx for all the hearty wishes and all the Mashups, Video edits, Fan pages. It makes me more responsible and I would put my heart and soul in entertaining people. Thank you all, Lots of Love🙏🏻❤️😘
— Lokesh Kanagaraj (@Dir_Lokesh) March 14, 2023
Thanx a lot @actorvijay na for everything ❤️ pic.twitter.com/iSc31Xs9q1
— Lokesh Kanagaraj (@Dir_Lokesh) March 14, 2023
വിജയ്ക്കും സഞ്ജയ് ദത്തിനുമൊപ്പം തന്റെ പുതിയ സിനിമയായ ‘ലിയോ’യുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളും ലോകേഷ് പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാത്തിനും ഒരുപാട് നന്ദി വിജയ് അണ്ണാ’ എന്ന ക്യാപ്ഷനോടെയാണ് ലോകേഷ് വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
content highlight: director lokesh kanagaraj says thanks to his fans