Actress attack
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ദിലീപ് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 12, 04:41 am
Tuesday, 12th June 2018, 10:11 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. സിനിമാചിത്രീകരണവുമായി വിദേശത്തേക്ക് പോകാനാണ് ജാമ്യവ്യവസ്ഥയില്‍ ദിലീപ് ഇളവ് ആവശ്യപ്പെട്ടത്.

എന്നാല്‍ മഴമൂലം ഷൂട്ടിംഗ് മാറ്റിവെച്ചതിനാല്‍ ഹരജി പിന്‍വലിക്കുകയായിരുന്നു. കേസില്‍ ജാമ്യം ലഭിച്ചശേഷം ദിലീപ് രണ്ടാം തവണയാണു ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

ALSO READ:  മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം; ആവശ്യവുമായി മുസ്‌ലിം ലീഗ്

ദുബായില്‍ സ്വന്തം വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് ആദ്യ തവണ കോടതി ഇളവ് അനുവദിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ദിലീപിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3 നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്.

WATCH THIS VIDEO: