Entertainment
സുരാജ് സാറും വിക്രം സാറും ഒരുപോലെ; പലപ്പോഴും ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്: ദുഷാര വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 19, 10:45 am
Wednesday, 19th March 2025, 4:15 pm

സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്. വിക്രത്തിന് പുറമെ എസ്.ജെ. സൂര്യ, ദുഷാര വിജയന്‍ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് വീര ധീര സൂരനില്‍ അഭിനയിക്കുന്നത്.

ഒപ്പം മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. ഇപ്പോള്‍ സുരാജിനെ കുറിച്ച് പറയുകയാണ് നടി ദുഷാര വിജയന്‍.

ചില അഭിനേതാക്കള്‍ വളരെ എളുപ്പത്തില്‍ അവരുടെ കഥാപാത്രമായി ജീവിക്കുമെന്നും അത്തരത്തിലുള്ള ഒരു അഭിനേതാവാണ് സുരാജ് എന്നുമാണ് ദുഷാര പറയുന്നത്. താന്‍ സുരാജിന്റെ സിനിമകള്‍ ഫോളോ ചെയ്തിട്ടുണ്ടെന്നും ഈയിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ മുറ എന്ന സിനിമ കണ്ടിരുന്നെന്നും നടി പറയുന്നു.

ചിയാന്‍ വിക്രവും സുരാജിനെ പോലെ തന്നെയാണെന്നും അവരൊക്കെ വളരെ എളുപ്പത്തില്‍ കഥാപാത്രമായി മാറുമെന്നും ദുഷാര വിജയന്‍ പറഞ്ഞു. അവരെ കണ്ടിട്ട് ഇങ്ങനെയൊക്കെ ചെയ്യുന്നത് എങ്ങനെയാണെന്ന് ആലോചിച്ച് അതിശയിച്ചു പോയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുഷാര.

‘ഞാന്‍ സുരാജ് സാറിന്റെ സിനിമകള്‍ ഫോളോ ചെയ്തിട്ടുണ്ട്. ഈയിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ മുറ എന്ന സിനിമയും ഞാന്‍ കണ്ടിരുന്നു. ചില അഭിനേതാക്കള്‍ വളരെ എളുപ്പത്തില്‍ അവരുടെ കഥാപാത്രമായി ജീവിക്കുമെന്ന് പറയാറില്ലേ. അത്തരത്തിലുള്ള ഒരു അഭിനേതാവാണ് സുരാജ് സാര്‍.

വിക്രം സാറും അതുപോലെ തന്നെയാണ്. അവരൊക്കെ വളരെ എളുപ്പത്തിലാണ് കഥാപാത്രമായി മാറുന്നത്. നമ്മളൊക്കെ അവരെ കണ്ടിട്ട് എങ്ങനെയാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ആലോചിച്ച് അതിശയിച്ചു പോകും. അത് ശരിക്കും നമുക്ക് ഇന്‍സ്‌പെയറിങ്ങായ കാര്യമാണ്,’ ദുഷാര വിജയന്‍ പറഞ്ഞു.


Content Highlight: Dhushara Vijayan Talks About Chiyaan Vikram And Suraj Venjaramoodu