ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.
An unbeaten 72*-run partnership between @ShubmanGill & @dhruvjurel21 takes #TeamIndia over the line!
India win the Ranchi Test by 5 wickets 👏👏
Scorecard ▶️ https://t.co/FUbQ3MhXfH#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/ORJ5nF1fsF
— BCCI (@BCCI) February 26, 2024
ഇന്ത്യക്കായി നാലാം ടെസ്റ്റില്‍ യുവതാരം ധ്രൂവ് ജുറെല്‍ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 149 പന്തില്‍ 90 റണ്‍സ് നേടിയായിരുന്നു ജുറെലിന്റെ മികച്ച പ്രകടനം. ആറ് ഫോറുകളും നാല് സിക്‌സുകളുമാണ് ജുറെലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും ജുറെല്‍ ആയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും താരം നേടിയിരുന്നു. രണ്ടു ഫോറുകളാണ് ജുറെലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാനും ജുറലിന് സാധിച്ചു.
Dhruv Jurel impressed everyone with resilient knocks with the bat in both the innings 👏👏
He becomes the Player of the Match in Ranchi 🏆
Scorecard ▶️ https://t.co/FUbQ3MhXfH#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/SBu4LVbn7C
— BCCI (@BCCI) February 26, 2024
ഈ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജുറെലിനെ തേടിയെത്തിയത്.
ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ജുറെല്‍ സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ താരം വിജയ് മഞ്ജരേക്കര്‍ ആണ്. 161 റണ്‍സാണ് വിജയ് ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും നേടിയത്.
മത്സരത്തില്‍ ജുറെലിന് പുറമെ നായകന്‍ രോഹിത് ശര്‍മയും മികച്ച പ്രകടനം നടത്തി. 81 പന്തില്‍ 55 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. യശ്വസി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
മാര്‍ച്ച് ഏഴ് മുതലാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. ധര്‍മശാലയിലാണ് മത്സരം നടക്കുക.
Content Highlight: Dhruv Jurel Create a new record