ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടയില്‍ അവതാരകക്ക് മോശം അനുഭവം. പരിപാടിക്കിടയില്‍ ശരീരത്തില്‍ പിടിച്ച യുവാവിനെ അവതാരിക തിരിച്ചറിയുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
വീഡിയോയില്‍ ഐശ്വര്യ യുവാവിനെ അടിക്കുകയും കാലില്‍ വീഴാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. യുവാവ് ഓടാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ പിടിച്ച് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഐശ്വര്യ തന്നെ സംഭവത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
‘ജനക്കൂട്ടത്തിനിടയില്‍ വെച്ച് ഒരാള്‍ എന്നെ അപമാനിച്ചു. അവനെ കണ്ടയുടന്‍ തന്നെ ഓടാന്‍ ആനുവദിക്കാതെ തല്ലാന്‍ തുടങ്ങി. അവന്‍ ഓടി. എന്നാല്‍ ഞാന്‍ അയാളെ പിന്തുടര്‍ന്നു. ഒരു സ്ത്രീയുടെ ശരീരത്തില്‍ അയാള്‍ തൊടാന്‍ ധൈര്യം കാണിച്ചത് എനിക്ക് അംഗീകരിക്കാനായില്ല.
എനിക്ക് ചുറ്റുമുണ്ടായിരുന്നത് നല്ല മനുഷ്യരായിരുന്നു. ദയയുള്ള ബഹുമാനം അര്‍ഹിക്കുന്ന ഒരുപാട് മനുഷ്യര്‍ ഈ ലോകത്തുണ്ട്. എന്നാല്‍ ഇത്തരം ചുരുങ്ങിയ ശതമാനം രാക്ഷസന്മാര്‍ക്കിടയില്‍ ജീവിക്കാന്‍ ഭയമുണ്ട്,’ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ധനുഷ് അടക്കം പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് അവതാരകക്ക് ദുരനുഭവമുണ്ടായത്.
#CaptainMillerPreReleaseEvent what happened guys anybody
Knows correct incident?#CaptainMiller #Dhanush #PriyankaMohan pic.twitter.com/OOD1v4R7EV— Sekar 𝕏 (@itzSekar) January 3, 2024
ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍, ശിവ രാജ്കുമാര്‍, സണ്‍ദീപ് കിഷന്‍, ജോണ്‍ കോക്കന്‍, എഡ്വേഡ് സോണന്‍ബ്ലിക്ക് എന്നിവരും ക്യാപ്റ്റന്‍ മില്ലറില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അരുണ്‍ മാതേശ്വരനും ഗാനരചയിതാവ് മധന്‍ കാര്‍ക്കിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. സംഗീതം ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രാഹകന്‍ സിദ്ധാര്‍ഥ നുനി, എഡിറ്റര്‍ നാഗൂരാന്‍ രാമചന്ദ്രന്‍.
Content Highlight: Dhanush’s film Captain Miller’s pre-release event had a bad experience for the presenter