അയ്യേ...! 2024 ഐ.പി.എല്ലിലെ ഈ നാണക്കേടിന്റെ റെക്കോഡും അവന്‍ കൊണ്ടുപോയി!
Sports News
അയ്യേ...! 2024 ഐ.പി.എല്ലിലെ ഈ നാണക്കേടിന്റെ റെക്കോഡും അവന്‍ കൊണ്ടുപോയി!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th May 2024, 8:51 pm

ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗവും വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് ലഖ്‌നൗ നേടിയത്. നിലവില്‍ കെ.എല്‍. രാഹുല്‍ 33 പന്തില്‍ 40 റണ്‍സും നിക്കോളാസ് പൂരന്‍ 13 പന്തില്‍ 23 റണ്‍സും നേടി ക്രീസില്‍ ഉണ്ട്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗവിന് ആദ്യ ഓവറില്‍ തന്നെ ദേവ്ദത്ത് പടിക്കലിനെ ഗോള്‍ഡന്‍ ഡെക്ക് ആയിട്ടാണ് നഷ്ടപ്പെട്ടത്. പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസിനെ 28 റണ്‍സിന് പീയൂഷ് ചൗള പുറത്താക്കിയപ്പോള്‍ 11 റണ്‍സ് നേടിയ ദീപക് ഹൂഡയേയും ചൗള പറഞ്ഞയച്ചു.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ പുറത്തായത്. മികച്ച ഒരു ഇന്‍സ്വിങ് ബോളില്‍ എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താക്കുകയായിരുന്നു താരം. വിക്കറ്റിനെതിരെ അപ്പീല്‍ ചെയ്‌തെങ്കില്‍ തേര്‍ഡ് അമ്പയര്‍ ഡിസിഷനും താരത്തിന് എതിരായിരുന്നു.

ഈ സീസണില്‍ വമ്പന്‍ പരാജയം ആയിരുന്നു എല്‍.എസ്.ജി താരം. 2024 സീസണില്‍ 6 മത്സരങ്ങളില്‍ നിന്ന് വെറും 38 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. അതില്‍ 13 റണ്‍സിന്റെ ഹൈ സ്‌കോര്‍ മാത്രമാണ് പടിക്കലിന് ഉള്ളത്.

പടിക്കലിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ പരാജയമായ ഒരു സീസണായിരുന്നു 2024. ശരാശരിയും 73.8 സ്‌ട്രൈക്ക് റേറ്റും ആണ് താരത്തിന്. വെറും മൂന്ന് ഫോര്‍ മാത്രമാണ് ഈ സീസണില്‍ താരത്തിന് നേടാന്‍ സാധിച്ചത്. 2024 ഐ.പി.എല്ലില്‍ ഒരു മോശം റെക്കോഡും താരം സ്ന്തമാക്കിയിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് നേടിയ താരമാകാനാണ് പടിക്കലിന് സാധിച്ചത (മിനിമം 50+ ഹോള്‍).

2024 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് നേടിയ താരം

ദേവദത്ത് പടിക്കല്‍ – 71.7

മായങ്ക് അഗര്‍വാള്‍ – 112

വിജയ് ശങ്കര്‍ – 115

വൃദ്ധിമാന്‍ സാഹ – 118

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ദി, ഡെ ബ്രവിസ്, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വധേര, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റൊമാരിയോ ഷെഫെഡ്, അന്‍ഷുല്‍ കാംബോജ്, പിയൂഷ് ചൗള, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, നുവാന്‍ തുഷാര

ലഖ്‌നൗ പ്ലെയിങ് ഇലവന്‍: കെ.എല്‍. രാഹുല്‍ (ക്യപ്റ്റ്‌റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, മുഹ്‌സിന്‍ ഖാന്‍

 

 

Content Highlight: Devdutt Padikkal In Unwanted Record Achievement