national news
ദല്‍ഹി തെരഞ്ഞെടുപ്പ്; ആം ആദ്മിക്ക് വന്‍ വിജയമെന്ന് നേതാ ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 08, 01:19 pm
Saturday, 8th February 2020, 6:49 pm

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ ആംആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുമെന്ന് പ്രവചനം. നേതാ ന്യൂസ് എക്‌സിന്റെ സര്‍വ്വേയില്‍ ആണ് ആംആദ്മിക്ക് വന്‍ ഭൂരിപക്ഷം. 70 ല്‍ 53 സീറ്റാണ് ആംആദ്മിക്ക് സാധ്യത കല്‍പ്പിക്കുന്നത്. 11-17 ആണ് ബി.ജെ.പിക്കുള്ള സീറ്റുകള്‍. പൂജ്യം മുതല്‍ രണ്ടു സീറ്റു വരെയാണ് കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഷാഹിന്‍ബാഗിലെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്.