Film News
മമ്മൂക്കയും ലാലു അലക്സ് സാറും ഒരുപോലെ; എക്സൈറ്റ്മെന്റിൽ ഒരു കുറവുമില്ല: ദീപക് പറമ്പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 26, 07:03 am
Thursday, 26th October 2023, 12:33 pm

മമ്മൂക്കയെപോലെയുള്ള പഴയകാല അഭിനേതാക്കളുടെ അഭിനയ മികവിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ദീപക് പറമ്പോൾ. പഴയകാല നടന്മാർ എങ്ങനെ അതൊക്കെ അഭിനയിച്ചു എന്ന് തനിക്ക് തോന്നാറുണ്ടെന്നും അവരുടെയൊക്കെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്നും താരം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച അതെ എക്സൈറ്റ്മെന്റിലും ആഗ്രഹത്തിലുമൊക്കെയാണ് ലാലു അലെക്സിന്റെയും കൂടെ അഭിനയിക്കുന്നതെന്നും ദീപക് പറയുന്നുണ്ട്. മീഡിയ വൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡായിരുന്നു ദീപകിന്റെ ശ്രദ്ധേയമായ കഥാപാത്രം. ഇപ്പോൾ ലാലു അലെക്സിന്റെ കൂടെ പ്രധാന കഥാപാത്രത്തിലെത്തുന്ന ഇമ്പം എന്ന ചിത്രമാണ് ദീപകിന്റെ വരാനിരിക്കുന്ന സിനിമ.

‘മമ്മൂക്കയുടെ അഭിനയം മാത്രമല്ല പഴയ സിനിമകളിൽ അഭിനയിച്ച ഒരുപാട് ആക്ടേഴ്സുണ്ട്. അവരുടെയൊക്കെ പെർഫോമൻസ് നമ്മൾ ഇപ്പോഴും കാണുമ്പോൾ അവർ അതെങ്ങനെ അഭിനയിച്ചെന്ന് തോന്നാറുണ്ട്. കുറേപേര് ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല, അത്രയും നല്ല ആർട്ടിസ്റ്റുകളുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്, പക്ഷേ പഴയ സിനിമകളാണ് നമ്മൾ റിപീറ്റ്‌ ആയിട്ട് കാണുന്നത്. ഇവരുടെയൊക്കെ കൂടെ നമ്മൾ അഭിനയിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഇമ്പം സിനിമയിൽ ലാലു അലക്സാറിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചു.

 

മമ്മൂക്കയുടെ കൂടെ അഭിനയിച്ച അതേ എക്സൈറ്റ്മെന്റിലും ആഗ്രഹത്തിലുമൊക്കെ തന്നെയാണ് ലാലു അലക്സ് സാറിന്റെ കൂടെ അഭിനയിക്കുന്ന സമയത്തും ഫീൽ ചെയ്യുക. കാരണം ഇവരൊക്കെ അത്രയും വർഷമായിട്ട് സിനിമയിലുള്ള ആളുകളാണ്. അത്രയും വർഷമായിട്ട് സിനിമയിൽ നിൽക്കുന്ന ആളുകളാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത ആളുകളാണ്.

മമ്മൂക്കയുടെ കൂടെ ചെയ്യുമ്പോഴും ആ ഒരു ഫീൽ ഉണ്ട്. അദ്ദേഹം അത്രയും വലിയ സ്റ്റാറാണ് . ഇവരെങ്ങനെ ഒരു ക്യാരക്ടറിനെ ഹാൻഡിൽ ചെയ്യുന്നു, അവരുടെ സ്റ്റാർഡം എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് മനസ്സിലാകുന്നത് നേരിട്ട് കാണുമ്പോഴാണ്. അത്രയും എഫേർട്ട് എടുക്കുന്നുണ്ടല്ലോ അതുകൊണ്ടാണ് അവർ ഇപ്പോഴും സക്സസായി നിലനിൽക്കുന്നത്,’ ദീപക് പറമ്പോൾ പറഞ്ഞു.

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിൽ ദീപക് പറമ്പോൾ വ്യത്യസ്തമായ കഥാപാത്രം ചെയ്തിട്ടുണ്ട്. ചിത്രം ഇപ്പോഴും തിയേറ്ററിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight :Deepak parambol about Mammooty and Lalu alex