എനിക്കതില്‍ കുറ്റബോധം ഇല്ല: വെളിപ്പെടുത്തലുമായി ഡേവിഡ് വാര്‍ണര്‍
Sports News
എനിക്കതില്‍ കുറ്റബോധം ഇല്ല: വെളിപ്പെടുത്തലുമായി ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st January 2024, 11:39 pm

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഓപ്പണിങ് ബാറ്ററാണ് ഡേവിഡ് വാര്‍ണര്‍. മുന്‍ ക്യാപ്റ്റനും മികച്ച ഓപ്പണറും എന്ന നിലയില്‍ ടീമിന് നിര്‍ണായക സംഭാവനകളാണ് താരം നല്‍കിയത്. ഈയിടെ ടെസ്റ്റ് മത്സരത്തില്‍ നിന്നും ഏകദിന മത്സരത്തില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ജനുവരി മൂന്നിന് പാകിസ്ഥാനോടുള്ള അവസാന ടെസ്റ്റിലാണ് താരം തന്റെ ദീര്‍ഘ കാല ക്രിക്കറ്റ് അവസാനിപ്പിക്കുന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും താരം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുണ്ടായിരുന്നു. അത്തരത്തില്‍ 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറെ പറ്റി നിരവധി അഭിപ്രായങ്ങളും വന്നിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. ഇതിനെത്തുടര്‍ന്നാണ് ക്യാപ്റ്റനായിരുന്ന സ്മിത്തിനേയും വൈസ് ക്യാപ്റ്റനായ വാര്‍ണറേയും ബാന്‍ക്രോഫ്റ്റിനേയും ക്രിക്കറ്റ് ഓസ്ട്രേലിയ സസ്പെന്‍ഡ് ചെയ്തത്. സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കുമായിരുന്നു വിലക്ക്. വലിയ ശിക്ഷ തന്നെയായിരുന്നു വാര്‍ണര്‍ അടക്കമുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ക്കും നേരിടേണ്ടി വന്നത്.

എന്നാല്‍ സിഡ്‌നിയില്‍ വെച്ച് ഇതേക്കുറിച്ച് താരം സംസാരിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വിലക്കു ലഭിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു 37 കാരനായ ഓപ്പണര്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

‘ആ സമയം എന്നെ ഒരുപാട് ബാധിച്ചിരുന്നു, എന്റെ കരിയറിനെയും. ഒരുപാട് പ്രതിസന്ധികള്‍ മറികടക്കേണ്ടി വരും, എന്നിരുന്നാലും എനിക്ക് അതില്‍ കുറ്റബോധം ഇല്ല,’വാര്‍ണര്‍ പറഞ്ഞു.

ഐ.പി.എല്‍ മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയും ദല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയുമാണ് കളിച്ചത്. നിലവില്‍ ദല്‍ഹിയുടെ ക്യാപ്റ്റന്‍ വാര്‍ണര്‍ ആണ് അതില്‍ താരം സംതൃപ്തനാണെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Content Highlight: David Warner with the revelation