2024 ഐ.പി.എല്ലില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റന്‍സ് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലു വിജയവും ഏഴു തോല്‍വിയുമടക്കം എട്ടു പോയി ഒമ്പതാം സ്ഥാനത്താണ് ഗുജറാത്ത്. മൂന്നു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ തന്നെ ഈ സീസണിലെ ഗില്ലിന്റെയും കൂട്ടരുടെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ടീമിന്റെ മോശം പ്രകടനങ്ങളില്‍ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഗുജറാത്തിന്റെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍. ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് മില്ലര്‍ പറഞ്ഞത്.
‘മികച്ച പ്രതിഭയുള്ള ഒരു താരമാണ് എന്നാല്‍ അവന്‍ വളരെ ചെറുപ്പമാണ്. കട്ടില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ മില്ലര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അഭാവത്തക്കുറിച്ചും മില്ലര്‍ പറഞ്ഞു.
‘ഷമിയെ പോലുള്ള ഒരു താരത്തെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യുന്നുണ്ട്. പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ അവന് കഴിയും. മത്സരങ്ങളില്‍ ഗുജറാത്തിന്റെ പവര്‍പ്ലെയില്‍ ഷമിയുടെ അഭാവം ടീം നന്നായി മനസ്സിലാക്കുന്നുണ്ട്. കുറഞ്ഞ എക്കണോമി റൈറ്റില്‍ പന്ത് അറിയാന്‍ ഷമി വളരെ മികച്ചവനാണ്,’ മില്ലര്‍ കൂട്ടിച്ചേര്‍ത്തു.