കോഴിക്കോട്: കെ. റെയില്‍ വിഷയത്തില്‍ ‘പൗരപ്രമുഖ’രുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പൗരപ്രമുഖരാകാനുള്ള യോഗ്യത അന്വേഷിച്ച് രംഗത്തുവരുന്നത്.
പദ്ധതി ബാധിക്കുന്നവരോട് സംസാരിക്കാതെ പ്രത്യേകം തെരഞ്ഞെടുത്ത ആളുകളോട് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. ഒരു പൗരപ്രമുഖന്‍ ആകുവാന്‍ എന്താണ് മാര്‍ഗം എന്ന് ചോദിച്ചാണ് നടന്‍ ജോയ് മാത്യു വിമര്‍ശനമുന്നയിച്ചത്.
അടുത്ത കാലത്ത് കേട്ട ഏറ്റവും ജനാധിപത്യ വിരുദ്ധമായ ഒരു അശ്ലീല പദമാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരുണ്ട്, പക്ഷേ പൗരപ്രമുഖന്മാരില്ല. എല്ലാ പൗരന്മാരും തുല്യരാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും, ഭരണപക്ഷത്തെ സി.പി.ഐ.എം ഒഴികെയുള്ളവരും, പൊതുസമൂഹവുമെല്ലാം നിരന്തരം ഉയര്‍ത്തുന്ന ആശങ്കകള്‍ കേട്ടില്ലായെന്ന് നടിച്ച് മുഖ്യമന്ത്രി സംവദിക്കുവാന്‍ തീരുമാനിച്ച സദസാണ് പൗര പ്രമുഖര്‍. ആരാണീ പൗര പ്രമുഖരെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
പിണറായി വിജയന്‍ കല്ലിടാന്‍ ശ്രമിക്കുന്നത് കെ റെയിലിനു മാത്രമല്ല, ഫ്യൂഡലിസത്തിനു കൂടിയാണ്.
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ പാറപ്പുറത്ത് രാജ്യത്തെ മൂലം തിരുന്നാള്‍ പിണറായി വിജയ രാജ വലിയ കോയി തമ്പുരാനല്ലെന്നും അദ്ദേഹം പരിഹസിച്ചു.
പണ്ട് രാജവാഴ്ച്ചയുണ്ടായിരുന്ന കാലത്ത് ചില നാട്ടുരാജാക്കന്മാരുടെ ദര്‍ബാറില്‍ പരദൂഷണ/പുകഴ്ത്തിപ്പാട്ട് സംഘങ്ങളെ ‘പൗര പ്രമുഖരായി ‘ പരിഗണിച്ചിരുന്നു. പിന്നെയും കാല ചക്രത്തിന്റെ പ്രയാണത്തില്‍ ‘പൗര പ്രമുഖര്‍ക്ക് ‘ മാത്രം വോട്ടവകാശം നല്കിയിരുന്നതായും ചരിത്രത്തിലുണ്ട്.
ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരുണ്ട്, പക്ഷേ പൗരപ്രമുഖന്മാരില്ല. എല്ലാ പൗരന്മാരും തുല്യരാണ് എന്ന സമത്വ തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ആരാണ് പിണറായി സാറെ ഈ പ്രമുഖര്‍ ?
കയ്യില്‍ ഡീസല്‍ കുപ്പിയുമായി ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ് നിലവിളിക്കുന്ന ആറ്റിപ്പറയിലെയും, കൊട്ടിയത്തെയും ഒന്നും സാധാരക്കൊരനില്ലാത്ത എന്ത് പ്രിവിലേജാണ് നിങ്ങള്‍ വിളിച്ചിരുത്തിയ റിട്ടയര്‍ഡ് ജഡ്ജിമാരുടെയും, മാധ്യമ ഭീമന്മാരുടെയും, കുത്തക മുതലാളിമാരുടെയും ആ ‘പ്രമുഖ സംഘത്തിനുളളത് ‘? സംസ്ഥാന നിയമസഭയിലോ, കുടിയൊഴിപ്പിക്കപ്പെടുവാന്‍ പോകുന്ന സാധാരണക്കാരോടോയില്ലാത്ത എന്ത് കമ്മിറ്റ്‌മെന്റാണ് അവരോട് മാത്രം സംവദിക്കാനായുള്ളത്.
പിണറായി വിജയന്‍ കല്ലിടാന്‍ ശ്രമിക്കുന്നത് കെ റെയിലിനു മാത്രമല്ല, ഫ്യൂഡലിസത്തിനു കൂടിയാണ്……
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ പാറപ്പുറത്ത് രാജ്യത്തെ മൂലം തിരുന്നാള്‍ പിണറായി വിജയ രാജ വലിയ കോയി തമ്പുരാനല്ല സര്‍.