ഇനി വെറും നാല് വിക്കറ്റ് മതി; അശ്വിനെ കാത്തിരിക്കുന്നത് നിര്‍ണായക നാഴികകല്ല്
Sports News
ഇനി വെറും നാല് വിക്കറ്റ് മതി; അശ്വിനെ കാത്തിരിക്കുന്നത് നിര്‍ണായക നാഴികകല്ല്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 10:34 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 28 റണ്‍സ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ച വെച്ചത്. നിലവില്‍ താരം 496 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.

സ്പിന്‍ മാന്ത്രികന് ഇപ്പോള്‍ തന്റെ ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേരുന്നത്. ഇനി വെറും നാല് വിക്കറ്റുകള്‍ കൂടെ സ്വന്തമാക്കിയാല്‍ അശ്വിന് ടെസ്റ്റ് കരിയറില്‍ നിര്‍ണായക നാഴികക്കല്ലിലാണ് എത്തിച്ചേരുക.

കരിയറില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്നതിന് പുറമേ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാം താരമാകാനുള്ള അവസരം കൂടി അശ്വിനെ കാത്തിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ്. 132 മത്സരങ്ങളിലെ 236 ഇന്നിങ്സുകളില്‍ നിന്ന് 619 വിക്കറ്റുകളാണ് ഇതിഹാസം വീഴ്ത്തിയത് നേടിയത്. 2.69 ആണ് താരത്തിന്റെ എക്കണോമി.

2011ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ 134 ഇന്നിങ്ങ്‌സുകളില്‍ നിന്നും 496 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2.76 ആണ് താരത്തിന്റെ ഇക്കോണമി.

 

 

Content Highlight: Crucial milestones await Ashwin