യൂറോപ്പിലെ ഏകാധിപതിയാവാൻ റൊണാൾഡോ ഒരുങ്ങുന്നു; ചരിത്രനേട്ടത്തിനരികെ പോർച്ചുഗീസ് ഇതിഹാസം
Cricket
യൂറോപ്പിലെ ഏകാധിപതിയാവാൻ റൊണാൾഡോ ഒരുങ്ങുന്നു; ചരിത്രനേട്ടത്തിനരികെ പോർച്ചുഗീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd June 2024, 11:33 am

യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പോര്‍ച്ചുഗലും തുര്‍ക്കിയും ആണ് നേര്‍ക്കുനേര്‍ എത്തുന്നത്. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് പറങ്കിപ്പട തുര്‍ക്കിക്കെതിരെ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ജോര്‍ജിയയെ വീഴ്ത്തിയാണ് തുര്‍ക്കി എത്തുന്നത്.

സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടക്കുന്ന ഈ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. തുറക്കിക്കെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് രണ്ട് അസിസ്റ്റുകള്‍ നേടാന്‍ സാധിച്ചാല്‍ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരം എന്ന നേട്ടം സ്വന്തം പേരില്‍ കുറിക്കാം.

നിലവില്‍ യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരം മുന്‍ ചെക്ക് റിപ്പബ്ലിക് താരം കരേല്‍ പോബോസ്‌കിയാണ്. എട്ട് അസിസ്റ്റുകളാണ് താരം നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവില്‍ ഏഴ് അസിസ്റ്റുകള്‍ നേടിയ റൊണാള്‍ഡോക്ക് രണ്ട് അസിസ്റ്റുകള്‍ കൂടി നേടിയാല്‍ യൂറോപ്പില്‍ ചരിത്രം കുറിക്കാം.

ഇതിനോടകം തന്നെ ആദ്യ മത്സരത്തില്‍ റിപ്പബ്ലിക്കിനെതിരെയും റൊണാള്‍ഡോ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതിന് മുമ്പ് 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

യൂറോകപ്പിന് മുന്നോടിയായി നടന്ന അവസാന സൗഹൃദ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പറങ്കിപ്പട വിജയിച്ചിരുന്നു. ആ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയത്.

ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സൗദി ലീഗില്‍ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം തുര്‍ക്കിക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

Also Read: കൊടുങ്കാറ്റായി വാർണർ, തകർത്തെറിഞ്ഞത് ലങ്കൻ ഇതിഹാസത്തിന്റെ റെക്കോഡ്; തൂക്കിയത് ഇടിവെട്ട് നേട്ടം

‘റൊണാൾഡോ പോർച്ചുഗലിന് പകരം ആ രാജ്യത്ത് ജനിച്ചിരുന്നെങ്കിൽ രണ്ട് ലോകകപ്പ് പൊക്കിയേനെ’ അർജന്റീനിയന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

സഞ്ജുവിന്റെ വജ്രായുധത്തെ വീഴ്ത്തി ചരിത്രത്തിൽ ഒന്നാമൻ ബുംറ; ഇന്ത്യയുടെ ടി-20 ചരിത്രം തിരുത്തിക്കുറിച്ചു

Content Highlight: Cristaino Ronaldo Waiting For a New Milestone Against Turkey