ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിന് നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയച്ചു.
മഴ മാറിനിന്നാല്‍ സൂപ്പര്‍ 12 ഘട്ടത്തിലെ സൂപ്പര്‍ പോരാട്ടത്തിനാകും ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുക. തുടക്കത്തില്‍ മഴ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സമയം ഉച്ച്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന മത്സരത്തിന് മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമുള്ള ആരാധകരുടെ ചിത്രങ്ങളാണ് മത്സരത്തിന് തൊട്ടുമുമ്പ്
ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ആകെയുള്ള മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ മുന്‍തൂക്കം ഇന്ത്യക്കാണെങ്കിലും സമീപകാല പ്രകടനങ്ങള്‍ പാക്കിസ്ഥാനും സാധ്യത നല്‍കുന്നു.
കഴിഞ്ഞ തവണത്തെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടായിരിക്കും രോഹിത്തിന്റെ കീഴില്‍ ഇന്ത്യയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പില്‍ ആദ്യമായാണ് ഒരു ഐ.സി.സി ഗ്ലോബല്‍ ഇവന്റില്‍ ഇന്ത്യ- പാകിസ്ഥാനോട് പരാജയപ്പെട്ടത്.
അതേസമയം, ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് മുമ്പുള്ള ദിവസങ്ങളിലും മെല്‍ബണില്‍ മഴ ഭീഷണിയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ 90 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ മഴക്കുള്ള ലക്ഷണങ്ങളില്ല.