പുറത്താക്കിയ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സി.പി.ഐ.എം; തീരുമാനം വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍
Kerala News
പുറത്താക്കിയ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സി.പി.ഐ.എം; തീരുമാനം വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2021, 8:30 am

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ സി.പി.ഐ.എം തിരിച്ചെടുത്തു.

വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം പാര്‍ട്ടിയെടുത്തത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്.

പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം മാത്രമാണ് സക്കീര്‍ ഹുസൈന് നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്.

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം ഏത് ഘടകവുമായി ബന്ധപ്പെട്ടായിരിക്കും സക്കീര്‍ ഹുസൈന്‍ പ്രവര്‍ത്തിക്കുക എന്നത് വ്യക്തമായിട്ടില്ല.

പാര്‍ട്ടി അംഗത്തിന്റെ തന്നെ പരാതിയിലാണ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയത്. എറണാകുളത്തെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ ശിവനായിരുന്നു പരാതി നല്‍കിയത്.

നേരത്തെ യുവ വ്യവസായിയെ തട്ടികൊണ്ടുപോയി എന്ന ആരോപണത്തിലും സക്കീര്‍ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

പിന്നീട് പാര്‍ട്ടി കമ്മീഷന്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ ഏരിയ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തിരികെയത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM takes Sakeer Hussain Backs to Party