D' Election 2019
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം; പ്രകാശ് രാജിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 06, 12:47 pm
Wednesday, 6th March 2019, 6:17 pm

ബെംഗളൂരു: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ പ്രകാശ് രാജിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം. ദി ഹിന്ദുവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി പ്രകാശ് രാജിനെ പിന്തുണയ്ക്കണമെന്ന ആവശ്യം കേന്ദ്രകമ്മിറ്റിയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

ALSO READ: ബൊഫോഴ്‌സ് അഴിമതിക്കേസില്‍ വാദം കേള്‍ക്കുമ്പോഴും രേഖകള്‍ പരിശോധിക്കേണ്ടെന്ന് നിങ്ങള്‍ പറയുമോ; റഫാലില്‍ എ.ജിയും ജസ്റ്റിസ് കെ.എം ജോസഫും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം

ആവശ്യം കേന്ദ്രകമ്മിറ്റി തള്ളിക്കളയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

“മണ്ഡലത്തില്‍ ഞങ്ങള്‍ക്ക് വലിയ സ്വാധീനമില്ലായിരിക്കാം. എന്നാല്‍ ബി.ജെ.പി വിരുദ്ധ- മോദി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്ന ആശയത്തിന്റെ ഫലമായി പിന്തുണ നല്‍കേണ്ടതുണ്ട്.”

ALSO READ: തീവ്രവാദവും ദാരിദ്രവും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം എന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്: മോദി

സി.പി.ഐ.എമ്മിന് കീഴിലുള്ള തൊഴിലാളി സംഘടനകള്‍ക്ക് ഭേദപ്പെട്ട സ്വാധീനമുള്ള മണ്ഡലമാണ് ബെംഗളൂരു സെന്‍ട്രല്‍. എന്നാല്‍ 2009 ലും 2014 ലും ബി.ജെ.പിയാണ് മണ്ഡലത്തില്‍ ജയിച്ചത്.

ഇവിടെ കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ പ്രകാശ് രാജ് തേടിയിരുന്നു. മോദി സര്‍ക്കാരിന്റേയും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുടേയും രൂക്ഷ വിമര്‍ശകനാണ് പ്രകാശ് രാജ്.

WATCH THIS VIDEO: