'ലോക് ഡൗണ്‍ കാലത്ത് 73000 കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു'; ഏഴ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗുരുതരമായ പരുക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെന്നും ത്രിപുര സംസ്ഥാന സെക്രട്ടറി
അഗര്‍ത്തല: ലോക് ഡൗണ്‍ കാലത്ത് ത്രിപുരയിലെ 73000ലധികം കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഗൗതം ദാസ്. സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ നിരവധി സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെയും ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതിന് ശേഷം താനീ കാര്യത്തില്‍ ഇടപെടാമെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും് മുഖ്യമന്ത്രി ബിപ്ലവ് ദേവ് പറഞ്ഞതായി ഗൗതം ദാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷവും കാര്യങ്ങളില്‍ മാറ്റമൊന്നുമില്ല. ഏപ്രില്‍ 29ന് ശേഷം നടന്ന യോഗത്തിന് ശേഷം 13 സ്ഥലങ്ങളില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഏഴ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്നും ഗൗതം ദാസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക