ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ അനുമതി. തിയേറ്ററുകള്‍ ദീപാവലിക്ക് മുമ്പ് നവംബര്‍ 10നും വിദ്യാലയങ്ങള്‍ നവംബര്‍ 16 മുതലും തുറക്കാനാണ് അനുമതി.
നിലവില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ കാലാവധി നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരും കളക്ടര്‍മാരും ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളുകള്‍ അടക്കമുള്ളവ തുറക്കാന്‍ തീരുമാനമായത്.
സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. കോളജുകളും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളടക്കമുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മള്‍ട്ടിപ്ലക്സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബര്‍ പത്ത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി.
150 പേരെ മാത്രം ഉള്‍പ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താനും അനുമതിയായിട്ടുണ്ട്. അതേസമയം പൊതുജനങ്ങള്‍ക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക