ന്യൂദല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ അടുത്ത മാസത്തോടെ നല്‍കും. ബി.ജെ.പി. എം.പിമാരുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസം ആരംഭിക്കുമെന്ന് അറിയിച്ചത്.
കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാം തരംഗത്തിന് മുന്‍പ് രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.
നിലവില്‍ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍(പരീക്ഷണം) നടന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റോടെ തന്നെ പരീക്ഷണം അവസാനിക്കുകയും വൈകാതെ അനുമതി ലഭിച്ച് സെപ്തംബറോടെ തന്നെ വാക്സിനെത്തുമെന്നുമാണ് പ്രതീക്ഷ.