വെല്ലിംഗ്ടണ്‍: ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് രോഗം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
ഞായറാഴ്ച്ച മുതലാണ് യാത്രാ വിലക്ക് നിലവില്‍ വരുന്നത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഉള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ജെസീന്ത വ്യക്തമാക്കി. ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും യാത്രവിലക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.
കഴിഞ്ഞ ദിവസം മാത്രം 1,15,736 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക