കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസക്‌സിനെ സമനിലയില്‍ തളച്ച് മിഡില്‍സെക്‌സ്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്റെ നാലാം ദിവസമാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. നാലാം ദിവസത്തെ രണ്ടാം സെഷനില്‍ മിഡില്‍സെക്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 613 എന്ന നിലയില്‍ തുടരവെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്.
സ്‌കോര്‍
സസക്‌സ് – 554/9d
മിഡില്‍സെക്‌സ് – 613/9
The battle of the top two in Division 2 ended in a draw at Lord’s. 🤝
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സസക്‌സ് ക്യാപ്റ്റന്‍ ജോണ്‍ സിംസണിന്റെയയും സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി കരുത്തില്‍ 554 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ജോണ്‍ സിംസണ്‍ 336 പന്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ 302 പന്തില്‍ 129 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ 65ാം സെഞ്ച്വറി നേട്ടമാണിത്.
ഇവര്‍ക്ക് പുറമെ ഡാനി ലാംബ് (89 പന്തില്‍ 49), ടോം ഹെയ്ന്‍സ് (37 പന്തില്‍ 40), ജെയിംസ് കോള്‍സ് (39 പന്തില്‍ 33), ടോം ക്ലാര്‍ക് (62 പന്തില്‍ 32) എന്നിവരാണ് സസക്‌സിന്റെ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.
മിഡില്‍സെക്‌സിനായി ഈഥര്‍ ബാംബര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലൂക് ഹോള്‍മാനും ഹെന്‌റി ബ്രൂക്‌സും രണ്ട് വിക്കറ്റ് വീതവും നേടി. നഥാന്‍ ഫെര്‍ണാണ്ടസും റയാന്‍ ഹിഗ്ഗിങ്‌സുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിങ്ങിയ മിഡില്‍സെക്‌സിന് തുടക്കം പാളി. മാര്‍ക് സ്റ്റോണ്‍മാന്‍ നാല് റണ്‍സിന് പുറത്തായി. എന്നാല്‍ പിന്നാലെയെത്തിയവര്‍ ചെറുത്തുനിന്നതോടെ സസക്‌സ് അപകടം മണത്തു.
മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ മിഡില്‍സെക്‌സ് അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്നു.
ഓള്‍ റൗണ്ടര്‍ നഥാന്‍ ഫെര്‍ണാണ്ടസ് 181 പന്തില്‍ 91 റണ്‍സുമായി മികച്ച പ്രകടനം നടത്തി. വിക്കറ്റ് കീപ്പര്‍ ജാക് ഡെവിസ് 117 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ മാക്‌സ് ഹോള്‍ഡന്‍ 143 പന്തില്‍ 61 റണ്‍സും ഹെന്‌റി ബ്രൂക്‌സ് 159 പന്തില്‍ പുറത്താകാതെ 52 റണ്‍സും അടിച്ചെടുത്തു.
ഈ മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ഡിവിഷന്‍ രണ്ടില്‍ സസക്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി 109 പോയിന്റാണ് സസക്‌സിനുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി 101 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മിഡില്‍സെക്‌സ്.
മെയ് 31നാണ് സസക്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഫസ്റ്റ് സെന്‍ട്രല്‍ കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പട്ടികയിലെ നാലാം സ്ഥാനക്കാരായ ഗ്ലോസ്റ്റര്‍ഷെയറാണ് എതിരാളികള്‍.
മെയ് 31ന് തന്നെ മിഡില്‍സെക്‌സും എട്ടാം മത്സരത്തിനിറങ്ങുകയാണ്. കെന്റാണ് എതിരാളികള്‍. ചെംസ്‌ഫോര്‍ഡ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content highlight: County Championship: Sussex vs Middlesex match ended in draw