Entertainment
കോസ്റ്റ്യൂമിന്റെയും ആര്‍ട്ടിന്റെയും കാര്യത്തില്‍ വടക്കന്‍ വീരഗാഥ ആ ക്ലാസിക് ചിത്രത്തിനൊപ്പം നില്‍ക്കുന്ന ഒന്നാണ്: സതീഷ് എസ്.ബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 27, 10:20 am
Friday, 27th December 2024, 3:50 pm

അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലൂടെ വസ്ത്രാലങ്കാര മേഖലയിലേക്കെത്തിയ ആളാണ് സതീഷ് എസ്.ബി. രണ്ടാമത്തെ ചിത്രമായ ഗുരുവിലെ വസ്ത്രാലങ്കാരത്തിന് കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് സതീഷ് സ്വന്തമാക്കി. 29 വര്‍ഷത്തെ കരിയറില്‍ 50ലധികം സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സതീഷ് ഒമ്പത് സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ തന്നെ എക്കാലവും അമ്പരപ്പിച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സതീഷ്. ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായ ബെന്‍ ഹറാണ് തന്റെ എക്കാലത്തെയും ഫേവററ്റെന്ന് സതീഷ് പറഞ്ഞു. ഓരോ ഫ്രെയിമും ഒന്നിനൊന്ന് മികച്ചതാണെന്നും അതിന് മുകളില്‍ നില്‍ക്കുന്ന മറ്റൊരു സിനിമ പിന്നീട് വന്നിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

ലോകസിനിമയില്‍ പിന്നീട് വന്ന ചിത്രങ്ങളില്‍ അടിമകളുടെ കോസ്റ്റ്യൂമിന് റഫറന്‍സായത് ബെന്‍ ഹറാണെന്നും സതീഷ് പറഞ്ഞു. ബെന്‍ ഹര്‍ പോലെ മലയാളത്തില്‍ ക്ലാസിക്കായി തോന്നിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥയെന്ന് സതീഷ് കൂട്ടിച്ചേര്‍ത്തു. ആര്‍ട്ട് ഡയറക്ഷന്‍ കോസ്റ്റ്യൂം  ഡിസൈനിങ് എന്നീ കാര്യത്തില്‍ ആ സിനിമ മികച്ചുനില്‍ക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു.

ഈ രണ്ട് മേഖലകളിലും ഒരു മാജിക് ആ സിനിമയിലുണ്ടെന്നും മലയാളത്തില്‍ മറ്റൊരു സിനിമയിലും അങ്ങനെ കണ്ടിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ബെന്‍ ഹര്‍ പോലെ ക്ലാസിക്കായാണ് വടക്കന്‍ വീരഗാഥയെ കാണുന്നതെന്ന് സതീഷ് പറഞ്ഞു. ഈഡിപ്പസ് പോലൊരു ചിത്രം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സതീഷ്.

‘കോസ്റ്റ്യൂം ഡിസൈനിങ്ങിന്റെ കാര്യത്തില്‍ എന്നെ എല്ലാകാലത്തും അത്ഭുതപ്പെടുത്തിയ സിനിമ ബെന്‍ ഹറാണ്. ഇത്ര കാലം കഴിഞ്ഞിട്ടും മേക്കിങ്ങിന്റെ കാര്യത്തില്‍ ക്ലാസിക്കുകളുടെ ലിസ്റ്റില്‍ ബെന്‍ ഹര്‍ ഉണ്ടാകും. അതിന്റെ ഓരോ ഫ്രെയിമും ഒന്നിനൊന്ന് മികച്ചതാണ്. ബെന്‍ ഹറിന് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ വേറെ വന്നിട്ടില്ല.

ലോകസിനിമക്ക് ബെന്‍ ഹര്‍ എങ്ങനെയാണോ അതുപോലെയാണ് മലയാളത്തിന് ഒരു വടക്കന്‍ വീരഗാഥ. ആര്‍ട്ടിലും കോസ്റ്റ്യൂമിലും ആ സിനിമ മറ്റുള്ളവയെക്കാള്‍ മുന്നിലാണ്. ഈ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും ഒരു മാജിക് ഉറപ്പായിട്ടും ഉണ്ട്. എന്നാല്‍ പോലും ആ മാജിക് വേറൊരു സിനിമയിലും കണ്ടിട്ടില്ല. ബെന്‍ ഹര്‍ പോലൊരു ക്ലാസിക്കായാണ് വടക്കന്‍ വീരഗാഥയെ കാണുന്നത്. മാത്രമല്ല, ഈഡിപ്പസ് പോലൊരു സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് കഴിഞ്ഞു.

Content Highlight: Costume Designer Satheesh SB cpmpares Oru Vadakkan Veeragatha with Ben Hur