കൊച്ചി: സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്ന് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ചിത്രീകരണം നിര്‍ത്തി വെയ്ക്കാന്‍ തീരുമാനം.
ചൊവ്വാഴ്ച വൈകീട്ടോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തും. മറ്റു ചിത്രങ്ങളുടെ സാഹചര്യമനുസരിച്ച് സംവിധായകര്‍ തീരുമാനമെടുക്കും. സംസ്ഥാനത്തെ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനും തീരുമാനമായിട്ടുണ്ട്.
വിവിധ സിനിമാ സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മൂന്ന് ചിത്രങ്ങളുടെ റിലീസ് താല്‍ക്കാലികമായി മാറ്റിവെച്ചേക്കും.