Kerala News
ഇനി ഈ വഴിക്ക് കാണരുത്, കടക്ക് പുറത്ത്; പി.സി ചാക്കോയ്ക്ക് കെ.എസ്.യു നേതാവിന്റെ ഓണ്‍ലൈന്‍ സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 10, 02:27 pm
Wednesday, 10th March 2021, 7:57 pm

മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച പി.സി ചാക്കോയ്‌ക്കെതിരെ പ്രതിഷേധവുമായി  കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ്. കോണ്‍ഗ്രസ് വിട്ടുപുറത്തുപോയ ചാക്കോയ്ക്ക് ഓണ്‍ലൈനില്‍ സമ്മാനം അയച്ചാണ് കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂരിന്റെ പ്രതിഷേധം.

ദല്‍ഹിയിലെ അഡ്രസിലേക്ക് സമ്മാനമയച്ചതായി അറിയിച്ച് ഫേസ്ബുക്കില്‍ ഹാരിസ് പോസ്റ്റും ഇട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് താങ്കള്‍ കാണിച്ച ഈ സ്‌നേഹത്തിന് എന്റെ വക ഒരു എളിയ സമ്മാനം അങ്ങയുടെ ദല്‍ഹി അഡ്രസ്സില്‍ അയച്ചു തന്നിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ടാണ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

” ഞങ്ങള്‍ അണികള്‍ വലിയ സന്തോഷത്തിലാണ്, ഒന്നിലധികം തവണ എം.പിയും സംസ്ഥാന മന്ത്രിയുമായ അങ്ങ് ലവലേശം ഉളുപ്പുണ്ടെങ്കില്‍ കിട്ടുന്ന പെന്‍ഷന്‍ പാര്‍ട്ടിക്കു തിരിച്ചുനല്‍കാന്‍ തയ്യാറാവണം.

താങ്കള്‍ നേരത്തെ പോവുകയാണങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് നഷ്ടപ്പെടില്ലായിരുന്നു.

ഇനി ഈ വഴിക്ക് കാണരുത്,” ഹാരിസ് ഫേസ്ബുക്കില്‍ എഴുതി.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പാര്‍ട്ടിയിലെ കടുത്ത ഗ്രൂപ്പിസമാണ് രാജിക്ക് കാരണമെന്നാണ് പി.സി ചാക്കോ പറഞ്ഞത്. ന്യുദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ രാജി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

 

പി.സി ചാക്കോക്ക് സന്തോഷ സമ്മാനം.

കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് താങ്കള്‍ കാണിച്ച ഈ സ്‌നേഹത്തിന് എന്റെ വക ഒരു എളിയ സമ്മാനം അങ്ങയുടെ ദല്‍ഹി അഡ്രസ്സില്‍ അയച്ചു തന്നിട്ടുണ്ട്.  ഞങ്ങള്‍ അണികള്‍ വലിയ സന്തോഷത്തിലാണ്, ഒന്നിലധികം തവണ എം.പിയും സംസ്ഥാന മന്ത്രിയുമായ അങ്ങ് ലവലേശം ഉളുപ്പുണ്ടെങ്കില്‍ കിട്ടുന്ന പെന്‍ഷന്‍ പാര്‍ട്ടിക്കു തിരിച്ചു നല്‍കാന്‍ തയ്യാറാവണം.

താങ്കള്‍ നേരത്തെ പോവുകയാണങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് നഷ്ടപ്പെടില്ലായിരുന്നു.

ഇനി ഈ വഴിക്ക് കാണരുത്.

കടക്ക് പുറത്ത്.

ഹാരിസ് മൂതൂര്‍

കെ എസ് യു ജില്ലാ പ്രസിഡണ്ട്, മലപ്പുറം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‌content Highlights: ‌content Highlights: KSU Malappuram district president facebook post Against PC Chacko