ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. കര്‍ഷകരെ കാറിടിപ്പിച്ച് കൊന്നതടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
നിയമസഭയില്‍ നടക്കുന്നത് എസ്.പി-ബി.ജെ.പി സൗഹൃദ മത്സരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
‘എസ്.പിയ്‌ക്കോ ബി.ജെ.പിയ്‌ക്കോ കര്‍ഷകര്‍ക്ക് നീതി കിട്ടണം എന്ന ചിന്തയില്ല,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണ്. എന്നാല്‍ കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്രമന്ത്രി രാജിവെക്കുന്നത് കോണ്‍ഗ്രസ് സമരം തുടരുമെന്നും ലല്ലു പറഞ്ഞു.