കോണ്‍ഗ്രസും എന്‍.സി.പിയും തുല്ല്യസീറ്റുകളില്‍; തെരഞ്ഞെടുപ്പ് പേരാട്ടത്തിന് ഇത്തവണ പുതുമുഖങ്ങളെന്നും ശരത് പവാര്‍
Maharashtra Election
കോണ്‍ഗ്രസും എന്‍.സി.പിയും തുല്ല്യസീറ്റുകളില്‍; തെരഞ്ഞെടുപ്പ് പേരാട്ടത്തിന് ഇത്തവണ പുതുമുഖങ്ങളെന്നും ശരത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 6:27 pm

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും 125 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സീറ്റ് പങ്കിടല്‍ സംബദ്ധിച്ച അന്തിമ തീരുമാനമാണെന്നും ബാക്കിയുള്ള 38 സീറ്റുകളിലായി സഖ്യകക്ഷികളും മത്സരിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.

എന്‍.സി.പിയുടെ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും പാര്‍ട്ടി പുതിയ ആളുകള്‍ക്ക് അവസരം നല്‍കുമെന്നും ശരത് പവാര്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് 111 സീറ്റുകളിലും എന്‍.സി.പി 104 സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.


പ്രകാശ് അംബേദ്ക്കറിന്റെ വി.ബി.എയുമായും സഖ്യമില്ലെന്നും ബാക്കിയുള്ള 73 സീറ്റിനെക്കുറിച്ച് ധാരണയെത്തിയില്ലെന്നും
കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യയുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷം അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത് അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2014 ലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റക്കായിരുന്നു മത്സരിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇരു പാര്‍ട്ടികള്‍ക്കും സീറ്റ് പങ്കിടല്‍ സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്താന്‍ കഴിയാത്തതിനാല്‍ എന്‍.സി.പി 15 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയായിരുന്നു.

2014 ല്‍ കോണ്‍ഗ്രസ് 42 സീറ്റിലും എന്‍.സി.പി 41 സീറ്റിലുമായിരുന്നു വിജയിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി ഒറ്റകക്ഷിയായി 122 സീറ്റുകള്‍ നേടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ