ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ ഇ.വി.എം എണ്ണിയപ്പോള്‍ കിട്ടിയെന്ന ദ ക്വിന്റ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് .
സര്‍ക്കാരുകളെ വിലയിരുത്തന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് കൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Elections are the one chance the people have to hold govts accountable, people should have confidence in the system. There has been a consistent mismatch between the number of votes cast & the EVM vote count, the EC must explain these discrepancieshttps://t.co/ILm7kuUsdl
— Congress (@INCIndia) May 31, 2019
ആദ്യ നാല് ഘട്ടങ്ങളില്‍ ഉള്‍പ്പെട്ട 373 മണ്ഡലങ്ങളിലെ ആകെ പോള്‍ ചെയ്ത വോട്ടും ഇ.വി.എമ്മുകളില്‍ നിന്നും എണ്ണിയ വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തി ദി ക്വിന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇ.വി.എമ്മുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ശ്രീപെരുമ്പത്തൂര്‍, ധര്‍മ്മപുരി, യു.പിയിലെ മഥുര എന്നീ നാല് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യത്യാസം കണ്ടെത്തിയത്.
ബീഹാര്‍, യു.പി സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായാണ് ദേശീയമാധ്യമമായ ന്യൂസ്‌ക്ലിക്കും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.