എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്ര പെട്ടെന്ന് രാഹുല്‍ ഗാന്ധിയുടെ യാത്രയിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്നാണ് കോണ്‍ഗ്രസ് എം.പി. പി. ചിദംബരം ചോദിച്ചത്. രാജ്യത്തെ മറ്റ് പരിപാടികള്‍ക്കൊന്നും കൊവിഡ് മാനദണ്ഡം ബാധകമല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പെയ്‌നുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് കൂടിയായ അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
‘ഭാരത് ജോഡോ യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് ബി.ജെ.പിയെ പേടിപ്പിച്ചിരിക്കുകയാണ്. ആ ഞെട്ടലിലാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. യാത്രയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിത്. ഗുജറാത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങി വോട്ട് ചോദിക്കുമ്പോള്‍ മോദിജീ മാസ്‌ക് വെച്ചിരുന്നോ?
ആരോഗ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ യാത്ര അത്ര ഇഷ്ടപ്പെട്ടില്ലായിരിക്കാം, പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം ഇഷ്ടമായിട്ടുണ്ട്. ഗോദി മീഡിയ പ്രചരിപ്പിക്കുന്ന പ്രൊപ്പഗണ്ടകള്‍ പൊളിക്കാന്‍ ഭാരത് ജോഡോ യാത്രക്ക് കഴിഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയ മുഴുവന്‍ രാഹുല്‍ ഗാന്ധിയാണ്. അതാണ് മോദി സര്‍ക്കാര്‍ മാണ്ഡവ്യയെ കളത്തിലിറക്കി ഏത് വിധേനയും യാത്രക്ക് തടസമുണ്ടാക്കാനും ജനങ്ങളുടെ മനസ് മാറ്റാനും ശ്രമിക്കുന്നത്,’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
രാജസ്ഥാനിലെ മൂന്ന് ബി.ജെ.പി എം.പിമാര്‍ ലോകം മുഴുവന്‍ വീണ്ടും കൊവിഡ് വ്യാപനം നടക്കുന്നതില്‍ ആശങ്കയറിച്ചുകൊണ്ട് തനിക്ക് കത്തെഴുതിയിരുന്നെന്നും മാണ്ഡവ്യയുടെ കത്തിലുണ്ടായിരുന്നു. രാജസ്ഥാനിലാണ് നിലവില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്.
അതേസമയം, ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്.
Content Highlight: Congress against BJP after the Health Minister asked Rahul Gandhi to suspend Bharat Jodo Yatra after Covid rise