'ഞാന്‍ ജയിലിലൊന്നും കിടന്നിട്ടില്ല'; ജോബി ജോര്‍ജിനോട് നിര്‍മ്മാതാവ് മഹാസുബൈര്‍, ടെലഫോണ്‍ സംഭാഷണം പുറത്ത്
Malayala cinema
'ഞാന്‍ ജയിലിലൊന്നും കിടന്നിട്ടില്ല'; ജോബി ജോര്‍ജിനോട് നിര്‍മ്മാതാവ് മഹാസുബൈര്‍, ടെലഫോണ്‍ സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 8:41 am

സിനിമാ നിര്‍മ്മാതാക്കളായ ജോബി ജോര്‍ജും മഹാസുബൈറും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം പുറത്ത്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ഷെയ്ന്‍ നിഗം സുബൈര്‍ നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയത്. ഈ ചിത്രത്തിന് വേണ്ടി ഗെറ്റപ്പ് മാറ്റിയത് തന്റെ ചിത്രത്തിനെ ബാധിച്ചെന്ന് ആരോപിച്ചാണ് ഷെയ്ന്‍ നിഗത്തെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലാണ് സംഭാഷണം പുറത്ത് വിട്ടത്.

കുര്‍ബാനിയ്ക്ക് ഷെയ്ന്‍ നിഗത്തിന്റെ ഗെറ്റപ്പ് മാറ്റിയതിനെ കുറിച്ച് ചോദിച്ച് ജോബി ജോര്‍ജ് മഹാ സുബൈറിനെ ഫോണില്‍ വിളിച്ചതിന്റെ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ചിത്രത്തിന് വേണ്ടി ഷെയ്ന്‍ മുടിവെട്ടിയിട്ടില്ലെന്നും ജെല്ലിട്ട് അമര്‍ത്തിവെച്ചിട്ടേയുള്ളുവെന്ന് മഹാസുബൈര്‍ പറയുമ്പോള്‍ കുര്‍ബാനി പൊളിയുമെന്നും പട്ടിയെ പോലെ സുബൈര്‍ തെണ്ടി നടക്കുമെന്നും ജോബി ജോര്‍ജ് പറയുന്നു.

ഇതിന് മറുപടിയായിട്ടാണ് മഹാസുബൈര്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്ന് ജോബി ജോര്‍ജിനോട് പറഞ്ഞത്. താന്‍ ഇരുപത് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ഉണ്ടെന്നും ആരെയും പറ്റിച്ച് ജയിലില്‍ പോയിട്ടില്ലെന്നുമാണ് മഹാസുബൈര്‍ പറഞ്ഞത്.

തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് വന്നതോടെയാണ് ജോബി ജോര്‍ജ് വീണ്ടും വാര്‍ത്തകളിലിടം നേടം നേടിയത്.വാര്‍ത്തകളിലിടം നേടുന്നത്.

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനം നല്‍കിയതിലൂടെയും ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ് ചര്‍ച്ചകളിലിടം നേടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍വ്വതിക്കെതിരെ അധിക്ഷേപം നടത്തിയതിന് ജയിലിലായതിന് ശേഷം ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്കാണ് ജോബി ജോര്‍ജ് ജോലി വാഗ്ദാനം നടത്തിയത്. ‘മോനേ നിന്റെ നമ്പര്‍ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താല്‍ ഓസ്ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നല്‍ാകം” എന്നായിരുന്നു അന്നത്തെ വാഗ്ദാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ