ലോകത്തിലെ ഏറ്റവും വാല്യൂ ഉള്ള മികച്ച 50 താരങ്ങളുടെ പട്ടിക സി.ഐ.ഇ.എസ് ( ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ്) പുറത്തുവിട്ടു. പട്ടികയില്‍ ഇതിഹാസതാരങ്ങളായ റൊണാള്‍ഡോക്കും ലയണല്‍ മെസിക്കും ഇടം നേടാന്‍ സാധിച്ചില്ല.
പട്ടികയില്‍ റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം ഇടം നേടി. 267.5 മില്യണ്‍ യൂറോയാണ് ഇംഗ്ലീഷ് താരത്തിന്റെ വില. 251.2 മില്യണ്‍ വാല്യൂവുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വിജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടും റയല്‍ മാഡ്രിന്റെ ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ 250.3 മില്യണ്‍ യൂറോയുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഇടം പിടിച്ചു.
സി.ഐ.ഇ.എസ് പുറത്തുവിട്ട പട്ടികയില്‍ ഇടം നേടിയ ആദ്യ പത്ത് താരങ്ങള്‍
പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും മെസിയും ഇടം നേടാതെ പോയത് ഏറെ ശ്രദ്ധേയമായി. റൊണാള്‍ഡോ ഈ സീസണില്‍ മിന്നും ഫോമിലാണ് സൗദി ലീഗില്‍ കളിക്കുന്നത്. 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി വമ്പന്‍മാരായ അല്‍ നസറിനായി 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഈ 38കാരന്‍ സ്വന്തമാക്കിയത്.
അതേസമയം ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമില്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചു അസിസ്റ്റുകളുമാണ് മെസി അമേരിക്കന്‍ ക്ലബ്ബിനൊപ്പം നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.
Content Highlight: CIES rank the 50 most valuable footballers in the world and Cristiano Ronaldo and Lionel Messi not included the list.