Malayalam Cinema
നിനക്ക് പെരുമാടന്‍ ആരാന്നറിയോ ഷാജിവാ, എല്ലാരേം വഴിതെറ്റിച്ചു വിടുന്ന ഭയങ്കരനാ; നിഗൂഢത നിറച്ച് ചുരുളി ട്രെയ്ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 11, 07:41 am
Thursday, 11th November 2021, 1:11 pm

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളിയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രം ഈ മാസം 19ന് ഒ.ടി.ടിയില്‍ റിലീസാവും. സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ പുറത്തു വിട്ടത്.

നിഗൂഢത നിറഞ്ഞ കാടും അവിടെയുള്ള മനുഷ്യരുമൊക്കെയായി ഭയത്തിന്റെയും ദുദൂഹതയുടെയും ദൃശ്യങ്ങളാണ് രണ്ട് മിനുറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ കാണിച്ചിരിക്കുന്നത്.

പെരുമാടന്റെ കഥ പറഞ്ഞു തുടങ്ങുന്ന ട്രെയ്ലര്‍ ഏറെ സസ്പെന്‍സ് നിറച്ചാണ് അവസാനിക്കുന്നത്. ടൈം ലൂപ്പില്‍ കുടുങ്ങുന്ന മയിലാടുംപറമ്പില്‍ ജോയ് എന്നയാളെ തിരഞ്ഞു പോവുന്ന ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.

വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ട്രെയ്ലറില്‍ ഉള്ളത്.

ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Churuli Trailer Out