ചിന്മയാനന്ദിനും നിയമവിദ്യാര്‍ഥിക്കും ജാമ്യമില്ല; കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി
national news
ചിന്മയാനന്ദിനും നിയമവിദ്യാര്‍ഥിക്കും ജാമ്യമില്ല; കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 9:00 pm

ഷാജഹാന്‍പൂര്‍: ബി.ജെ.പി നേതാവും ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനുമായ ചിന്മയാനന്ദിന്റെയും ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയുടെയും ജാമ്യാപേക്ഷ ഉത്തര്‍പ്രദേശ് കോടതി നിരസിച്ചു. ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നതിന് മേല്‍ക്കോടതിയെ സമീപിക്കാം.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു യുവതി. ഒരു വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈംഗികാക്രമണത്തിനും അധികാര ദുര്‍വിനിയോഗത്തിനുമാണ്ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.

ചിന്മയാനന്ദില്‍ നിന്നും അഞ്ചുകോടി രൂപ തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് യുവതിയെ അറസ്റ്റു ചെയിതിരിക്കുന്നത്. യുവതി കുറ്റം സമ്മതിച്ചതായി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗം അറിയിച്ചു.

യുവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നിന്ന് ലഖ്നൗവിലേക്കു സംഘടിപ്പിക്കാനിരുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതി തീരുമാനമെടുത്തത്. ദേശീയ നേതാവ് ജിതിന്‍ പ്രസാദ ഉള്‍പ്പെടെ എണ്‍പതോളം വരുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു എന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഴുവന്‍ ഭരണ സംവിധാനവും ചിന്മയാനന്ദിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.