ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഭരണ കാലാവധി നീട്ടാനുള്ള തയാറെടുപ്പുകള്‍ക്കൊരുങ്ങി രാജ്യത്തെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അടുത്തയാഴ്ച ചേരാനിരിക്കുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച നടപടികളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
2013 മുതല്‍ പ്രസിഡന്റായി ഭരണം നടത്തുന്ന ഷിയ്ക്ക് മൂന്നാം വട്ടവും പദവിയില്‍ തുടരാനുതകുന്ന നടപടികള്‍ക്കാണ് പാര്‍ട്ടി തയാറെടുക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളായ 400 ഓളം പാര്‍ട്ടി നേതാക്കളായിരിക്കും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ബീജിങ്ങില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.
2022ല്‍ നടക്കാനിരിക്കുന്ന 20ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് ഷി ചിന്‍പിങ് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനത്ത് തന്റെ മൂന്നാം ടേമിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.