Kerala News
സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല; റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് സംശയമെന്നും ചീഫ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 14, 04:15 pm
Friday, 14th February 2020, 9:45 pm

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ടെന്നും ചട്ടപ്രകാരം തന്നെ സിഎജി റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ടോം ജോസ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഇതൊന്നും നിയമവിരുദ്ധമല്ലെന്നും ടോം ജോസഫ് പറഞ്ഞു.

നിയമസഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായെന്നും സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നതെന്നും ടോം ജോസ് പുറത്ത് വിട്ട് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സഭയില്‍ വെയ്ക്കുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടിന്‍മേല്‍ നിയമപരമായ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

DoolNews Video