2021 ല്‍ 'ഇടി മഴ കാറ്റ്' ആയി ചെമ്പനും ശ്രീനാഥ് ഭാസിയും; ന്യു ഇയറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍
Malayalam Cinema
2021 ല്‍ 'ഇടി മഴ കാറ്റ്' ആയി ചെമ്പനും ശ്രീനാഥ് ഭാസിയും; ന്യു ഇയറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st January 2021, 12:28 pm

കൊച്ചി: മിനി സ്‌ക്രീനില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ അമ്പിളി.എസ് രംഗന്‍ സംവിധാനം ചെയ്യുന്ന ‘ഇടി മഴ കാറ്റ്’ ലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുതിയ പോസ്റ്റര്‍. ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2020 മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ‘ഇടി മഴ കാറ്റ്. എന്നാല്‍ കൊവിഡ് 19 യെ തുടര്‍ന്ന് 12 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നില്‍ക്കെ  താല്‍ക്കാലികമായി നിര്‍ത്തിവെച്ച ചിത്രം ഡിസംബറില്‍ ചിത്രീകരണം പുനരാരംഭിച്ചു.  ജനുവരി പകുതിക്ക് ശേഷം ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 10 ദിവസങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാകുമെന്നാണ് സംവിധായകന്‍ അമ്പിളി എസ് രംഗന്‍ പറഞ്ഞു.

സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് പറഞ്ഞു പോകുന്നത്. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

ചിത്രത്തിന്റെ കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അമല്‍ ആണ്.  സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമെ സുധി കോപ്പ, സെന്തില്‍ രാജാമണി, ശരണ്‍ജിത്ത് ,എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് നായികമാരാണ് ഇടി മഴ കാറ്റില്‍ ഉള്ളത്.

2019ലെ മികച്ച നായികക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ പ്രിയംവദ ക്രിഷ്ണന്‍, ബംഗാളി നടി പൂജ ദേബ്’. ബംഗാളി ആര്‍ട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവര്‍ത്തി, സന്തീപ് റോയ്, സുദീപ് തോ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇവരെ കൂടാതെ അസീസ് നെടുമങ്ങാട് ശേഖര്‍ മേനോന്‍ ,ഷാജു ശ്രീധര്‍ ,ഗീതി സംഗീത ,ഉമ കെ.പി, അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍ ,ശിവദാസ് മട്ടന്നൂര്‍ കുമാര്‍ ദാസ് ,ജസ്റ്റിന്‍ ഞാറക്കല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്

ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുക. ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ജിഷ്ണ പുന്നക്കുളങ്ങര സരീഗ് ബാലഗോപാലന്‍ ദനേഷ് കൃഷ്ണന്‍ ,അബ്ദുള്‍ ജലീല്‍ ,സുരേഷ് വി.& വൈബ് ആര്‍ട്ട്‌സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം നീല്‍ .ഡി. കുഞ്ഞ്, എഡിറ്റിംഗ് :മനോജ്, ഗാനരചന , സംഗീതം: ഗൗരി ലക്ഷ്മി, പഞ്ചാത്തല സംഗീതം ഗൗരി ലക്ഷ്മി, ഗണേഷ് വെങ്കിട്ടരാമണി,.കലാസംവിധാനം: ജയന്‍ കയോണ്‍സ്, സൗണ്ട് ഡിസൈന്‍ ജയദേവന്‍, മേക്കപ്പ് ആര്‍ ജെ വയനാട്, കോസ്റ്റും ഡിസൈന്‍ രതീഷ് ചമവട്ടം, സംഘട്ടനം: രാജശേഖരന്‍.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ സി ബേബി, സഹസംവിധാനം : ഡോ.അരുണ്‍ ഗോപി, ബിന്‍ ബേബി, അഭിജിത്ത് പി.ആര്‍.

പ്രൊജക്ട് ഡിസൈനര്‍ ബിജു റ്റി.കെ, പ്രക്ഷന്‍ കണ്‍ട്രോളര്‍ : സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനീത് വിജയ്, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.
സ്റ്റില്‍സ്: സതീഷ് മേനോന്‍. ഡിസൈന്‍ :ഓള്‍ഡ് മങ്ക്, സെഞ്ച്വറി ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chemban Vinod and Sreenath Bhasi as ‘Idi Mazha kattu’ in 2021