ഒരു സ്ഥാപനത്തിനും ആധാര്‍ ഫോട്ടോ കോപ്പി നല്‍കേണ്ടതില്ല; കൈമാറേണ്ടത് മാസ്‌ക് ചെയ്ത അവസാനം നാല് അക്കം മാത്രമുള്ള കോപ്പി: കേന്ദ്ര സര്‍ക്കാര്‍
national news
ഒരു സ്ഥാപനത്തിനും ആധാര്‍ ഫോട്ടോ കോപ്പി നല്‍കേണ്ടതില്ല; കൈമാറേണ്ടത് മാസ്‌ക് ചെയ്ത അവസാനം നാല് അക്കം മാത്രമുള്ള കോപ്പി: കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2022, 11:36 am

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി കൈമാറരുതെന്ന് ഐ.ടി. മന്ത്രാലയം. ദുരുപയോഗം തടയാന്‍ ആധാര്‍കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി നല്‍കണമെന്നും പൂര്‍ണ ആധാര്‍ ആര്‍ക്കും നല്‍കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും ഐ.ടി. മന്ത്രാലയം വാര്‍ത്താക്കുറിപ്പുല്‍ അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധാര്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍ കുറ്റകരമാണെന്നും ഐ.ടി. മന്ത്രാലയും പറയുന്നു. മാസ്‌കഡ് ആധാറാണ് നല്‍കേണ്ടത്. അത് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ആധാര്‍ നമ്പര്‍ ഉപയോഗിക്കരുത്, അവസാന നാലക്കങ്ങള്‍ മാത്രം കാണിച്ചാല്‍ മതി, ആധാര്‍ വെര്‍ച്വല്‍ ഐ.ഡിമാത്രം ഉപയോഗിയ്ക്കുക, ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിയ്ക്കുക,
യു.ഐ.ഡി.എ.ഐ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രം ആധാര്‍ നല്‍കുക, മറ്റാര്‍ക്കും ആധാര്‍ നല്‍കാതിരിയ്ക്കുക തുടങ്ങിയവയാണ് ഐ.ടി. മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നത്.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കേണ്ടതില്ല. സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദേശമുണ്ട്.

ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍, ആ കമ്പ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകര്‍പ്പുകളും ശാശ്വതമായി ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം പറയുന്നു.

Content Highlights: Centre’s advisory, Don’t share photocopy of Aadhaar card as it can be misused