ബാങ്ക് തട്ടിപ്പ്; നീരവ് മോദിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
PNB fraud
ബാങ്ക് തട്ടിപ്പ്; നീരവ് മോദിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th May 2018, 5:46 pm

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ വജ്രവ്യാപാരി മീരവ് മോദി കുറ്റക്കാരനെന്ന് കണ്ടെത്തി. മോദിക്കെതിരെ സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കയാണ്.

കേസില്‍ നീരവ് മോദിയെ കൂടാതെ മെഹുല്‍ ചോക്‌സി, തട്ടിപ്പിന് കൂട്ടുനിന്ന ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുംബൈ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് എം.ഡിയേയും സി.ഇ.ഒ യേയും നേരത്തേ ചോദ്യം ചെയ്തിരുന്നു. വിദേശത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ അനുവദിക്കുന്ന ജാമ്യപത്രം നല്‍കുന്നതുള്‍പ്പടെയുള്ള വിഷയത്തില്‍ നിലവിലെ ചട്ടങ്ങള്‍ ബാങ്ക് പാലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്തതായും സി.ബി.ഐ വ്യക്തമാക്കി.


ALSO READ: സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം വൈകാരിക പ്രതികരണം മാത്രമാണെന്നും എം.എ ബേബി


പഞ്ചാബ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതുകുടാതെ കേസിലെ പ്രതിയും നീരവ് മോദിയുടെ അമ്മാവന്‍ കൂടിയായ മെഹുല്‍ ചോക്‌സിക്കെതിരെ പ്രത്യേക കുറ്റപ്പത്രം സമര്‍പ്പിക്കാനും സി.ബി.ഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.