വര്‍ഗീയ പ്രസംഗം; ശംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു
Daily News
വര്‍ഗീയ പ്രസംഗം; ശംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th September 2016, 3:26 pm


വര്‍ഗീയ പ്രസംഗം നടത്തിയ സലഫി പ്രാസംഗികന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. ഐ.പി.സി 153 പ്രകാരമാണ് നടപടി. ശംസുദ്ദീനെതിരെ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.


 

കാസര്‍കോഡ്:  വര്‍ഗീയ പ്രസംഗം നടത്തിയ സലഫി പ്രാസംഗികന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. ഐ.പി.ി 153 പ്രകാരമാണ് നടപടി. ശംസുദ്ദീനെതിരെ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.

പരാതിക്കാരന്‍ നല്‍കിയ രണ്ട് പ്രഭാഷണങ്ങളുടെ ലിങ്കുകളും പരിശോധിച്ചതായി പോലീസ് പറഞ്ഞു. പ്രസംഗങ്ങള്‍ കൂടുതല്‍ പരിശോധന വിധേയമാക്കി തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ് ശംസുദ്ദീനെതിരായ കേസ്.

അതേ സമയം താരതമ്യേന ദുര്‍ബലമായ വകുപ്പുകളാണ് ശംസുദ്ദീന്‍ പാലത്തിനെതിരായി ചുമത്തിയിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സെപ്റ്റംബര്‍ രണ്ടിന് ” അമുസ്ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി” എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെയും ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിന്റെ വീഡിയോകള്‍ കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതിയെന്ന് ഷുക്കൂറിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.


അമുസ്‌ലിങ്ങളോട് പുഞ്ചിരിക്കരുതെന്ന് പോലും പറയുന്ന പ്രസംഗത്തില്‍ മുസ്‌ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്‌ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീന്‍ പാലത്ത് പറഞ്ഞിരുന്നു.

ശംസുദ്ദീന്റെ പ്രഭാഷണങ്ങള്‍  ഇതര മതസ്ഥരോട് മുസ്‌ലിങ്ങള്‍ക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യ ബന്ധങ്ങളും ഒഴിവാക്കണമെന്നു ആഹ്വാനം ചെയ്യുന്നതും ഇസ്‌ലാം മത വിശ്വാസികളെ ഇന്ത്യയില്‍ നിന്നു തന്നെ പാലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നും ഷുക്കൂര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ദഅ്‌വാ വോയ്‌സിലാണ് ഈ ഓഡിയോ അപ്‌ലോഡ് ചെയ്തുവന്നത്. പ്രസംഗം വിവാദമായതോടെ ഓഡിയോ ദഅ്‌വാ വോയ്‌സില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ പ്രസംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വിവിധയിടങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്.