Sports News
കോവിഡ് പോസിറ്റീവ്, എന്നിട്ടും കളിക്കളത്തില്‍; വൈറലായി കാമറൂണ്‍ ഗ്രീനിന്റെയും ഹേസല്‍വുഡിന്റെയും ആഘോഷം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 25, 07:45 am
Thursday, 25th January 2024, 1:15 pm

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഗാബയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 10 വിക്കറ്റിനാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിലവില്‍ ആദ്യ ദിനം കളി തുടരുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ്. 31 ഓവര്‍ പിന്നിട്ടപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മൂന്നു വിറ്റ് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. ജോഷ് ഹേസലവുഡ്, പാറ്റ് കമ്മിന്‍സ്, എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളും സ്വന്തമാക്കാന്‍ സാധിച്ചു.

എന്നാല്‍ മത്സരത്തില്‍ ശ്രദ്ധേയമാകുന്നത് കോവിഡ് പോസിറ്റീവ് ആയ കാമറൂണ്‍ ഗ്രീന്‍ കളിക്കളത്തില്‍ ഇറങ്ങിയതാണ്. നാഷണല്‍ ആന്തം സമയത്ത് സഹതാരങ്ങള്‍ ലൈനപ്പ് നിന്നപ്പോള്‍ ഗ്രീന്‍ മാത്രം നിശ്ചിത അകലത്തില്‍ നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം.

മത്സരത്തില്‍ വിക്കറ്റ് നേട്ടത്തില്‍ സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ഗ്രീനിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

 

എന്നാല്‍ ഗ്രീനിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. കോവിഡ് പോസിറ്റീവ് ആയിട്ടും കളിക്കളത്തില്‍ ഇറങ്ങുന്ന താരം എന്നതാണ് അത്.

ഇന്ത്യക്കെതിരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിക്കാന്‍ അനുവദിച്ച ആദ്യ കോവിഡ് പോസിറ്റീവ് കളിക്കാരി ഓസ്‌ട്രേലിയയുടെ താഹില മഗ്രാത് ആയിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരം കളിക്കുവാന്‍ മാറ്റ് റേന്‍ഷോയെ പോലുള്ള കളിക്കാര്‍ക്കും അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ അതേ അവസ്ഥയില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്രീനിനും ഈ അവസരം ലഭിച്ചിരിക്കുകയാണ്.

 

Content Highlight: Cameron Green and Hazelwood Celebration goes viral